‘വിട വാങ്ങിയത് മലയാള സിനിമയുടെ പ്രിയ മുത്തച്ഛന്‍’ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിക്ക് ആദരാഞ്ജലിയുമായി താരങ്ങള്‍

unnikrishnan namboothiri

അന്തരിച്ച നടന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിക്ക് ആദരാഞ്ജലിയുമായി മലയാള സിനിമയിലെ പ്രമുഖര്‍. മോഹന്‍ലാലും മമ്മൂട്ടിയും ഉള്‍പ്പെടെയുള്ളവര്‍ മലയാളികളുടെ പ്രിയപ്പെട്ട മുത്തച്ഛന് പ്രണാമം അര്‍പ്പിച്ചു.

ആദരാഞ്ജലികൾ

Posted by Mohanlal on Wednesday, 20 January 2021

‘മലയാള സിനിമയുടെ സ്‌നേഹനിധിയായ മുത്തച്ഛന് പ്രണാമം’ എന്നാണ് ദിലീപ് കുറിച്ചത്. പൃഥ്വിരാജ്, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, സുരേഷ് ഗോപി തുടങ്ങിയവരും അനുശോചിച്ചു.

ആദരാഞ്ജലികൾ

Posted by Mammootty on Wednesday, 20 January 2021

76ാം വയസിലായിരുന്നു ഉണ്ണികൃഷ്ണന്‍ നമ്പൂതിരി സിനിമയില്‍ അഭിനയം തുടങ്ങിയത്. പിന്നീട് നിരവധി സിനിമകളിലൂടെ മുത്തച്ഛന്‍ വേഷങ്ങളില്‍ തിളങ്ങി. ഗാനരചയിതാവായ കൈതപ്രത്തിന്റെ ഭാര്യാപിതാവാണ്.

മലയാള സിനിമയുടെ സ്നേഹനിധിയായ മുത്തച്ഛന് പ്രണാമം 🌹

Posted by Dileep on Wednesday, 20 January 2021

ദേശാടനം, കല്യാണരാമന്‍, കൈക്കുടന്ന നിലാവ്, രാപ്പകല്‍ തുടങ്ങി നിരവധി സിനിമകളില്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി അഭിനയിച്ചിട്ടുണ്ട്. തമിഴിലെ പ്രശസ്ത താരങ്ങളായ രജനികാന്തിന്റെയും കമല്‍ ഹാസന്റെയും കൂടെ അഭിനയിക്കാനുള്ള അവസരവും ലഭിച്ചു.

Condolences!! 🙏🏼

Posted by Tovino Thomas on Wednesday, 20 January 2021

കണ്ണൂര്‍ പയ്യന്നൂര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. കൊവിഡാനന്തര ചികിത്സയിലായിരുന്നു.

Condolences! 🙏🏼

Posted by Prithviraj Sukumaran on Wednesday, 20 January 2021

കഴിഞ്ഞ ദിവസമാണ് കൊവിഡ് രോഗമുക്തനായത്. തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലായിരുന്നു. ശ്വാസ തടസം അനുഭവപ്പെട്ടതിനാല്‍ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു.

Story Highlights – unnikrishanan namboothiri, mohanlal, mammootty

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top