ജെസ്നയുടെ തിരോധാനം; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് അച്ഛന്റെ നിവേദനം

ജെസ്നയുടെ തിരോധാനത്തിൽ പ്രധാനമന്ത്രിക്ക് നിവേദനം. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ജെസ്നയുടെ അച്ഛനാണ് നിവേദനം നൽകിയത്. നിവേദനം പ്രധാനമന്ത്രിക്ക് നല്‍കാനായി യുവമോര്‍ച്ച ദേശീയ സെക്രട്ടറി അനൂപ് ആന്റണിക്ക് കൈമാറി.
ജെസ്നയെ കാണാതായി രണ്ടര വര്‍ഷം കഴിഞ്ഞിട്ടും അന്വേഷണത്തില്‍ വ്യക്തമായ വിവരങ്ങള്‍ ലഭിക്കാത്തതിനാലാണ് അച്ഛൻ കേന്ദ്രത്തെ സമീപിക്കുന്നത്. ജെസ്‌ന ജീവിച്ചിരിപ്പുണ്ടെന്നല്ലാതെ മറ്റൊരു വിവരവും അന്വേഷണ ഏജന്‍സികള്‍ നല്‍കിയിട്ടില്ലെന്നും ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രിക്ക് നിവേദനം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയായിരുന്ന കെ.ജി. സൈമണിന്റെ നേതൃത്വത്തിലാണ് ജെസ്നയുടെ തിരോധാനം അന്വേഷിച്ചിരുന്നത്. അടുത്തിടെ ഇദ്ദേഹം സര്‍വീസില്‍നിന്ന് വിരമിച്ചു. അതിനിടെ, ജെസ്ന ജീവിച്ചിരിപ്പുണ്ടെന്ന സൂചന നല്‍കി മുന്‍ ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ ജെ. തച്ചങ്കരി രംഗത്തെത്തിയിരുന്നു.
Story Highlights – jesna missing
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here