Advertisement

സിറം ഇന്‍സ്റ്റിറ്റ്യൂട്ടിലെ തീപിടുത്തം; അന്വേഷണത്തിന് ഉത്തരവിട്ടു

January 21, 2021
Google News 2 minutes Read

കൊവിഡ് വാക്‌സിന്‍ നിര്‍മിക്കുന്ന പുനെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിലെ തീപിടുത്തത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറാണ് ഇക്കാര്യം അറിയിച്ചത്. തീപിടുത്തമുണ്ടായ സ്ഥലത്ത് നാളെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സന്ദര്‍ശിക്കുമെന്നും അദ്ദേഹം അറിയിച്ചു.

കൊവിഡ് വാക്‌സിന്‍ നിര്‍മിക്കുന്ന സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉണ്ടായ തിപിടുത്തത്തില്‍ അഞ്ച് പേരാണ് മരിച്ചത്. കൊവിഡ് വാക്‌സിനേഷന്‍ രാജ്യത്ത് കൂടുതല്‍ വേഗത്തില്‍ നടത്താന്‍ തിരുമാനിച്ചതിന് പിന്നാലെ ഉണ്ടായ തീപിടുത്തം വലിയ ആശങ്കയാണ് ഉണ്ടാക്കിയിട്ടുള്ളത്. വൈദ്യുത ലൈനിലെ തകരാറാണ് തീപിടുത്തത്തിന് കാരണമെന്ന് മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ധവ് താക്കറേ അറിയിച്ചിരുന്നു.

നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ ആണ് തീപിടുത്തം ഉണ്ടായത്. ഉച്ചയോടെ ടെര്‍മിനല്‍ ഒന്നാം ഗേറ്റില്‍ ആയിരുന്നു തീപിടിത്തം. നാട്ടുകാര്‍ നല്‍കുന്ന വിവരം അനുസരിച്ച് പത്തിലധികം ഫയര്‍ യൂണിറ്റുകള്‍ സ്ഥലത്ത് എത്തിയാണ് തീയണച്ചത്. ആദ്യം ആളുകളെ എല്ലാം രക്ഷിക്കാന്‍ സാധിച്ചു എന്നാണ് കരുതിയതെങ്കിലും പിന്നിട് വിശദമായി പരിശോധന നടത്തിയതോടെയാണ് അഞ്ച് പേര്‍ മരിച്ചതായി കണ്ടെത്തിയത്. തീപിടുത്തത്തില്‍ അഞ്ച് പേര്‍ മരിച്ച വിവരം പൂനെ മേയര്‍ തുടര്‍ന്ന് സ്ഥിരീകരിച്ചു.

Story Highlights – Maharashtra government orders probe into Serum Institute fire

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here