കേന്ദ്ര സര്‍വീസില്‍ ഉയര്‍ന്ന ഉദ്യോഗം നേടാം; സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ പരീക്ഷയ്ക്ക് ഇപ്പോഴേ ഒരുങ്ങാം

കേന്ദ്ര സര്‍വീസില്‍ ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി തസ്തികകളിലേക്കുള്ള ഒഴിവുകള്‍ നികത്തുന്ന റിക്രൂട്ടിംഗ് ഏജന്‍സി ആണ് എസ്എസ്‌സി. വര്‍ഷാവര്‍ഷം ബിരുദ തലത്തില്‍ നടക്കുന്ന ഗ്രാജ്വേറ്റ് ലെവല്‍ പരീക്ഷ, ഹയര്‍ സെക്കന്‍ഡറി തലത്തില്‍ നടത്തുന്ന കംബൈന്‍ഡ് ഹയര്‍ സെക്കന്‍ഡറി പരീക്ഷ, പത്താം ക്ലാസ് തലത്തില്‍ നടത്തുന്ന മള്‍ട്ടി ടാസ്‌കിംഗ് സ്റ്റാഫ് പരീക്ഷ എന്നിവയില്‍ ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ ആണ് പങ്കെടുക്കുന്നത്. ഇവയ്ക്ക് പുറമേ കേന്ദ്ര സേന കോണ്‍സ്റ്റബിള്‍, സബ് ഇന്‍സ്‌പെക്ടര്‍, വിവിധ വകുപ്പുകളിലെ സ്റ്റെനോഗ്രാഫര്‍, സെലക്ഷന്‍ പോസ്റ്റുകള്‍ തുടങ്ങിയവയ്ക്കും വര്‍ഷാവര്‍ഷം തെരഞ്ഞെടുപ്പ് നടത്തുന്നു.
ഓരോ വര്‍ഷവും ഇരുപതിനായിരത്തിലധികം ഉദ്യോഗാര്‍ഥികള്‍ക്കാണ് എസ്എസ്‌സി വഴി നിയമനം ലഭിക്കുന്നത്. നിര്‍ഭാഗ്യവശാല്‍, ഇതര സംസ്ഥാനങ്ങളിലെ ഉദ്യോഗാര്‍ത്ഥികളെ അപേക്ഷിച്ച് കേരളത്തിലെ ഉദ്യോഗാര്‍ത്ഥികള്‍ ഇത്തരം പരീക്ഷകള്‍ക്ക് കൊടുക്കുന്ന പ്രാധാന്യം വളരെ കുറവാണ്. കേരള പിഎസ്‌സി, ബാങ്ക് പരീക്ഷാ തയാറെടുപ്പിന് കൂടുതല്‍ കാലം ചെലവഴിക്കുന്ന പല ഉദ്യോഗാര്‍ത്ഥികളും എസ്എസ്‌സി വഴി കേന്ദ്ര സര്‍വീസിലേക്കുള്ള സാധ്യതയെ കുറിച്ചു മനസിലാക്കുന്നില്ല. ചിട്ടയായ പരിശീലനത്തിലൂടെ ആര്‍ക്കും ഇത്തരം പരീക്ഷകള്‍ വിജയിക്കാന്‍ സാധിക്കും.
എസ്എസ്‌സി പരീക്ഷയ്ക്ക് വേണ്ടിയുള്ള ഓണ്‍ലൈന്‍ കോച്ചിംഗ് ലസാഗു ആപ്പില്‍ ലഭ്യമാണ്. വീട്ടമ്മമാര്‍ക്കും ജോലി ചെയ്യുന്നവര്‍ക്കും അവരുടെ സമയത്തിനനുസരിച്ച് പരിശീലിക്കാവുന്നതാണ്. കണക്ക്, ഇംഗ്ലീഷ് തുടങ്ങിയ വിഷയങ്ങളില്‍ അടിസ്ഥാന വിവരം ഇല്ലാത്തവര്‍ക്ക് പോലും പരീക്ഷയെ നേരിടാന്‍ കഴിയുന്ന രീതിയിലാണ് ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. കോഴ്സിനെ കുറിച്ച് കൂടുതലറിയാന്‍ https://bit.ly/LasaguaimSSC1.






വിവിധ മത്സര പരീക്ഷകള്‍ക്ക് വേണ്ടി നാല് ലക്ഷത്തിലധികം ഉദ്യോഗാര്‍ത്ഥികള്‍ ആശ്രയിക്കുന്ന കോച്ചിംഗ് ആപ്പ് ആണ് ലസാഗു. ആപ്പിലൂടെ ദിവസവും സൗജന്യമായി നല്‍കുന്ന നോട്ട്‌സും പരീക്ഷയും ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഏറെ ഉപകാരപ്രദമാണ്.
Story Highlights – lasagu, advertorial, advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here