6 മുതൽ 12 ക്ലാസ് വരെയുള്ള വിദ്യാർത്ഥിനികൾക്ക് സൗജന്യ നാപ്കിൻ; പ്രഖ്യാപനവുമായി ത്രിപുര സർക്കാർ

Tripura girl students napkins

ആറാം ക്ലാസ് മുതൽ 12ആം ക്ലാസ് വരെയുള്ള വിദ്യാർത്ഥിനികൾക്ക് സൗജന്യ നാപ്കിൻ വിതരണം ചെയ്യാനുള്ള പദ്ധതിയുമായി ത്രിപുര സർക്കാർ. വിദ്യാഭ്യാസ മന്ത്രി ലത്തൻലാൽ നാഥ് ആണ് വിവരം അറിയിച്ചത്. ആര്‍ത്തവ ശുചിത്വത്തിന്റെ ഭാഗമായാണ് നടപടി.

വാര്‍ത്താ സമ്മേളനത്തിലൂടെയാണ് മന്ത്രിയുടെ പ്രഖ്യാപനം. കിഷോരി ശുചിത എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ 1,68, 252 കുട്ടികള്‍ക്ക് ഇതിന്റെ നേട്ടം ലഭിക്കും. സർക്കാർ സ്കൂളിലെയും സ്വകാര്യ സ്കൂളിലെയും വിദ്യാർത്ഥിനിക്ക് നാപ്കിനുകൾ ലഭിക്കും. ഇതിനായി സര്‍ക്കാര്‍ മൂന്ന് വര്‍ഷത്തേക്ക് 3,61,63,248 രൂപ നീക്കിവെക്കും.

Story Highlights – Tripura to provide girl students with free sanitary napkins

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top