നിയമസഭാ തെരഞ്ഞെടുപ്പ്; ആലപ്പുഴയിൽ സാധ്യതാ പട്ടികയിൽ മൂന്ന് മുന്നണികളുടേയും അമരക്കാരുടെ പേരുകൾ പരിഗണനയിൽ

നിയമസഭ തെരഞ്ഞെടുപ്പിൽ ആലപ്പുഴ ജില്ലയിലെ വിവിധ മണ്ഡലങ്ങളിലേക്കുള്ള സാധ്യതാ പട്ടികയിൽ ജില്ലയിലെ മൂന്ന് മുന്നണികളുടേയും അമരക്കാരുടെ പേരുകൾ പരിഗണനയിൽ. പാർട്ടി ചുമതലയുള്ളവരെ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാനുള്ള സാധ്യത എത്രമാത്രമെന്നത് വ്യക്തമല്ലെങ്കിലും അനൗപരിക ചർച്ചകളിൽ ജില്ലാ നേതൃത്വത്തിലുള്ളവരുടെ പേരുകൾ സജീവമാണ്. വിജയ സാധ്യതയുള്ള സ്ഥാനാർത്ഥികൾ മാത്രമാകും ഇത്തവണ മത്സരത്തിനുണ്ടാവുക എന്നാണ് മൂന്ന് മുന്നണികളുടേയും പ്രതികരണം.
ആലപ്പുഴ ജില്ലയിലെ പ്രധാന പാർട്ടികളുടെയെല്ലാം ജില്ലാ നേതൃത്വത്തിലുള്ളവരുടെ പേരുകൾ നിയമസഭാ സ്ഥാനാർത്ഥി ചർച്ചകളിൽ സജീവമാവുകയാണ്. കഴിഞ്ഞ തവണ മത്സരിച്ച് പരാജയപ്പെട്ടെങ്കിലും ഇത്തവണയും കായംകുളത്ത് തന്നെയാണ് ഡിസിസി പ്രസിഡന്റ് എം ലിജുവിന്റെ പേര് ഉയരുന്നത്. ഇത്തവണ കായംകുളം സീറ്റിൽ വിജയിക്കാൻ കഴിയുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൻ. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിൽ നഷ്ടമായ അരൂർ മണ്ഡലം തിരിച്ച് പിടിക്കാൻ ജില്ലാ സെക്രട്ടറി ആർ നാസറിനെ സിപിഐഎം രംഗത്തിറക്കിയേക്കും. മന്ത്രി പി തിലോത്തമൻ ഇത്തവണ മത്സരിച്ചില്ലെങ്കിൽ ചേർത്തല സീറ്റിൽ സിപിഐ ജില്ലാ സെക്രട്ടറി ടി.ജെ ആഞ്ചലോസിനാണ് പ്രഥമ പരിഗണന നൽകുന്നത്. എഐവൈഎഫ് നേതാവ് ടി.ടി ജിസ് മോന്റെ പേരും പരിഗണനയിലുണ്ട്. ബിജെപി ജില്ലാ പ്രസിഡന്റ് എം.വി ഗോപകുമാർ ചെങ്ങന്നൂരിൽ മത്സരിക്കാനാണ് സാധ്യത. അതെല്ലെങ്കിൽ ബിജെപി സ്വാധീനമുള്ള മറ്റേതെങ്കിലും മണ്ഡലം നൽകിയേക്കും. ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി മത്സരിക്കണന്നെതാണ് ബിജെപി ദേശീയ നേതൃത്വത്തിന്റെ താത്പര്യം. അങ്ങനെയെങ്കിൽ തുഷാർ കുട്ടനാട്ടിൽ നിന്നാകും ജനവിധി തേടുക. കേരള കോൺഗ്രസ് ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റ് ജേക്കബ് എബ്രഹാം കുട്ടനാട്ടിൽ യുഡിഎഫ് സ്ഥാനാർത്ഥിയായേക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ.
Story Highlights – Assembly elections; In Alappuzha, the names of the martyrs of the three fronts are being considered in the probability list
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here