ഷെഫീഖിന്റെ മരണം; ജയിലിലെ ഹാര്‍ഡ് ഡിസ്‌ക്ക് ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു

കാഞ്ഞിരപ്പള്ളി സ്വദേശി ഷെഫീഖ് റിമാന്‍ഡിലിരിക്കെ മരിച്ച സംഭവത്തില്‍ ജയിലിലെ ഹാര്‍ഡ് ഡിസ്‌ക് പിടിച്ചെടുത്ത് ക്രൈംബ്രാഞ്ച്. കാക്കനാട് ജില്ലാ ജയിലിലെ സിസിടിവി ദൃശ്യങ്ങള്‍ അടങ്ങുന്ന ഹാര്‍ഡ് ഡിസ്‌കാണ് ക്രൈംബ്രാഞ്ച് പിടിച്ചെടുത്തിരിക്കുന്നത്. ഷെഫീഖ് ജയിലില്‍ തലചുറ്റി വീഴുന്നതിന്റെ ദൃശ്യങ്ങള്‍ വ്യക്തമാണ്. ഷഫീഖിന് ചികിത്സ നല്‍കാന്‍ വൈകിയിട്ടുണ്ടോയെന്ന് ക്രൈംബ്രാഞ്ച് പരിശോധിക്കും.

കഴിഞ്ഞ 13 ാം തിയതിയാണ് ഷെഫീഖ് കാക്കനാട് ജില്ലാ ജയിലില്‍ വച്ച് തലചുറ്റി വീഴുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തത്. കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഷെഫീഖിന്റേത് കസ്റ്റഡി മരണമാണെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്ത് എത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്. ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ ഭാഗമായാണ് സിസിടിവി ദൃശ്യങ്ങള്‍ പിടിച്ചെടുത്തത്. ജയിലിലെ ഏഴ് ഉദ്യോഗസ്ഥരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

Story Highlights – Shefiq’s death; hard disk seized by the crime branch

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top