നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളാ യാത്രയുമായി ബിജെപിയും; കെ. സുരേന്ദ്രന്‍ നയിക്കും
നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളാ യാത്രയുമായി ബിജെപിയും. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന യാത്ര ഫെബ്രുവരി 20 ന് ആരംഭിക്കും. സ്ഥാനാര്‍ത്ഥി നിര്‍ണയം ചര്‍ച്ച ചെയ്യുന്നതിനായി ബിജെപി സംസ്ഥാന സമിതി യോഗം ഈ മാസം 29 ന് തൃശൂരില്‍ ചേരും.
കേന്ദ്ര ചുമതലയുള്ള സി.പി. രാധാകൃഷ്ണന്‍ ബിജെപി മണ്ഡലം നേതൃയോഗങ്ങളില്‍ പങ്കെടുക്കും. സി.പി. രാധാകൃഷ്ണന്‍, ജെ.പി. നദ്ദ തുടങ്ങിയവര്‍ ആര്‍എസ്എസ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തും. ന്യൂനപക്ഷ വോട്ടുകള്‍ ഏകീകരിക്കപ്പെടുമെന്ന ഭീതി ബിജെപിക്കുണ്ട്. ക്രൈസ്തവ വിഭാഗത്തെ ഒപ്പം നിര്‍ത്താന്‍ പരമാവധി ശ്രമിക്കണമെന്നാണ് നിര്‍ദേശം.
നിയമസഭ തെരഞ്ഞെടുപ്പിന് ബിജെപിയും ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായാണ് കേരള യാത്ര. ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് അഞ്ച് വരെ കേരള യാത്ര എന്നതാണ് നിലവിലെ തീരുമാനം. തിയതിയുടെ കാര്യത്തില്‍ തൃശൂരില്‍ ചേരുന്ന യോഗത്തില്‍ അന്തിമ തീരുമാനമെടുക്കും.
Story Highlights – Assembly election BJP – K. Surendran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here