കൊപ്രയുടെ താങ്ങുവില വർധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍

copra support price increased

കൊപ്രയുടെ താങ്ങുവില വർധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. 375 രൂപ വര്‍ധിപ്പിക്കാനാണ് കേന്ദ്രമന്ത്രിസഭായോഗം തിരുമാനിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള വിഹിതമായി 1221 കോടി അനുവദിക്കാനും കേന്ദ്രം തീരുമാനിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗമാണ് കൊപ്രയുടെ താങ്ങ് വില പരിഷ്ക്കരിക്കാനുള്ള നിർദേശം പരിഗണിച്ചത്. ഒരു ക്വിന്റല്‍ കൊപ്രയുടെ വില 10,335 രൂപയായി പുനർ നിശ്ചയിക്കാൻ കേന്ദ്ര മന്ത്രി സഭാ യോഗം തീരുമാനിച്ചു. 2020ലെ നിരക്കാണ് പുതുക്കി നിശ്ചയിച്ചത്. കേരളം ഉള്‍പ്പെടെ 12 തീരദേശ സംസ്ഥാനങ്ങൾക്ക് തീരുമാനം ആശ്വാസമാകും.

18 സംസ്ഥാനങ്ങൾക്കായി ആകെ 12,351.5 കോടി രൂപ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള വിഹിതമായും കേന്ദ്രം അനുവദിച്ചു. കേരളത്തിന് 1221 കോടിയാകും ഇപ്രകാരം ലഭിക്കുക.

കേന്ദ്രവിഹിതം കൈപറ്റുന്ന സംസ്ഥാനങ്ങൾ തുക വകമാറ്റി ചിലവഴിക്കുന്നത് തടയാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. മുൻ വർഷങ്ങളിലെ യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റുകൾ സംസ്ഥാനങ്ങൾ സമയബന്ധിതമായി നൽകുന്നത് ഉപാധിയായാകും ഇനി വിഹിതം നൽകുക.

Story Highlights – copra support price increased

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top