ട്രാക്ടർ റാലിക്കിടയിലെ സംഘർഷം; മേധാ പട്കർ ഉൾപ്പെടെ 37 പേർക്കെതിരെ കേസ്

റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലിക്കിടെയുണ്ടായ സംഘർഷത്തിൽ കര്‍ഷക നേതാക്കള്‍ക്കെതിരെ കേസ്. മേധാ പട്കര്‍ ഉൾപ്പെടെ 37 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
മേധാ പട്കറിന് പുറമെ യോഗേന്ദ്ര യാദവ്, ഡോ.ദർശൻപാൽ, രാകേഷ് ടിക്കായത്ത്, ഭൂട്ടാ സിംഗ്, ഗുർനാം സിംഗ് ചദൂനി, ജെഗീന്ദർ ഉഗ്രഹ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഘർഷത്തിനിടെ മരിച്ച കർഷകനും പ്രതിപ്പട്ടികയിൽ ഉണ്ട്. പൊലീസ് നിബന്ധനകൾ മറികടന്ന് സംഘർഷമുണ്ടാക്കിയതിനാണ് കേസ്.
അതിനിടെ, കർഷക പ്രക്ഷോഭത്തിൽ നിന്ന് രണ്ടു സംഘടനകൾ പിന്മാറി. രാഷ്ട്രീയ കിസാൻ മസ്ദൂർ സംഘടൻ, ഭാരതീയ കിസാൻ യൂണിയൻ എന്നീ സംഘടനകളാണ് പിന്മാറിയത്. രാഷ്ട്രീയ കിസാൻ മസ്ദൂർ സംഘടൻ സർക്കാർ അനുകൂലികളാണെന്നും അവരെ നേരത്തെ ഒഴിവാക്കിയതാണെന്നും സംയുക്ത സമരസമിതി അറിയിച്ചു.
Story Highlights – Farmers protest, tractor rally
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here