Advertisement

കൊൽക്കത്തയിലെ പൊതുപരിപാടിയിൽ വച്ച് ജയ് ശ്രീറാം മുഴക്കിയ സംഭവം; അനുകൂലിക്കുന്നില്ലെന്ന് ആർഎസ്എസ്

January 28, 2021
Google News 2 minutes Read
RSS Jai Shri Ram

കൊൽക്കത്തയിൽ വച്ച് നടത്തിയ പൊതുപരിപാടിയിൽ ജയ് ശ്രീറാം മുഴക്കിയതിനെ അനുകൂലിക്കുന്നില്ലെന്ന് ആർഎസ്എസ്. ആർഎസ്എസ് ബംഗാൾ ഘടകം ജെനറൽ സെക്രട്ടറി ജിഷ്ണു ബാസുവാണ് നിലപാട് വ്യക്തമാക്കിയത്. സുഭാഷ് ചന്ദ്രബോസിൻ്റെ 124ആം ജന്മദിനാഘോഷങ്ങൾക്കിടെയാണ് സദസ്സിൽ നിന്ന് ജയ് ശ്രീറാം മുദ്രാവാക്യം ഉയർന്നത്.

“സംഭവിച്ചതിൽ സംഘം അസന്തുഷ്ടരാണ്. മുദ്രാവാക്യം ഉയർത്തിയവർ നേതാജിയോടോ രാമനോടോ ബഹുമാനം കാണിച്ചില്ല. നേതാജിയ്ക്ക് ആദരവർപ്പിക്കാനാണ് പരിപാടി സംഘടിപ്പിച്ചത്. ജയ് ശ്രീറാം മുഴക്കിയവരെ ബിജെപി കണ്ടെത്തണം.”- ജിഷ്ണു ബാസുവിനെ ഉദ്ധരിച്ച് ഹിന്ദുസ്താൻ ടൈംസ് റിപ്പോർട്ട് ചെയ്തു.

അതേസമയം, മറ്റൊരു സംസ്ഥാനത്തിലെ മുതിർന്ന നേതാവിൻ്റെ അടുപ്പക്കാരാണ് അവിടെ മുദ്രാവാക്യം മുഴക്കിയതെന്ന് ഒരു മുതിർന്ന ബിജെപി നേതാവ് പറഞ്ഞു. വരുന്ന തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിനായാണ് നേതാജിയുടെ ജന്മദിനത്തിൽ പ്രധാനമന്ത്രി ബംഗാൾ സന്ദർശനത്തിനു തയ്യാറെടുത്തത്. എന്നാൽ മുദ്രാവാക്യം മുഴക്കിയതോടെ ഇത് പ്രശ്നത്തിലായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also : ജയ് ശ്രീറാം വിളിക്കാൻ ആരെയും നിർബന്ധിക്കുന്നില്ല; യോഗി ആദിത്യനാഥ്

സുഭാഷ് ചന്ദ്രബോസിൻ്റെ ജന്മദിനവുമായി ബന്ധപ്പെടുത്ത് കൊൽക്കത്തയിൽ നടത്തിയ പരിപാടിയിലാണ് ജയ് ശ്രീറാം വിളികൾ ഉയർന്നത്. ഇതിൻ്റെ പശ്ചാത്തലത്തിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രസംഗം നിർത്തിയിരുന്നു.

അതേസമയം, ജയ് ശ്രീറാം വിളിക്കാൻ ആരെയും നിർബന്ധിക്കുന്നില്ലെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യാനാഥ് പറഞ്ഞിരുന്നു. ഇത്തരം സ്തുതികൾ മോശമായി തോന്നേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. നമസ്‌കാരം അല്ലെങ്കിൽ ജയ്ശ്രീറാം എന്ന് അഭിവാദ്യം ചെയ്യുന്നത് ഉപചാരത്തിന്റെ ഭാഗമായാണ്. ആരെങ്കിലും അങ്ങനെ വിളിച്ചാൽ അത് എങ്ങനെ മമതയെ അപമാനിക്കലാകും എന്നും അദ്ദേഹം ചോദിച്ചു.

Story Highlights – RSS says it ‘does not’ support ‘Jai Shri Ram’ slogans raised in Kolkata

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here