സംസ്ഥാന ചലച്ചിത്ര അവാർഡുകൾ വിതരണം ചെയ്തു

അമ്പതാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ വിതരണം ചെയ്തു. തിരുവനന്തപുരം ടാഗോർ തീയറ്ററിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് അവാർഡുകൾ വിതരണം ചെയ്തത്.
കൊവിഡ് പശ്ചാത്തലത്തിൽ ലളിതമായ രീതിയിലാണ് അവാർഡ് വിതരണ ചടങ്ങ് നടന്നത്. അവാര്‍ഡ് ജേതാക്കള്‍ക്കും പ്രത്യേക ക്ഷണിതാക്കള്‍ക്കും മാത്രമായിരുന്നു പ്രവേശനം. സംസ്ഥാന ചലച്ചിത്ര അവാർഡ് മലയാള സിനിമയുടെ വളർച്ചയ്ക്ക് സുപ്രധാനമായ പങ്ക് വഹിച്ചിട്ടുണ്ടെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
മികച്ച നടനുള്ള പുരസ്കാരം സുരാജ് വെഞ്ഞാറമ്മൂടും മികച്ച നടിക്കുള്ള പുരസ്കാരം കനി കുസൃതിയും മികച്ച സംവിധായകനുള്ള പുരസ്കാരം ലിജോ ജോസ് പെല്ലിശേരിയും ഏറ്റുവാങ്ങി. സമഗ്ര സംഭാവനയ്ക്കുള്ള ജെ. സി ഡാനിയേൽ പുരസ്കാരം ഹരിഹരന് വേണ്ടി കെ ജയകുമാർ ഐഎഎസ് ആണ് ഏറ്റുവാങ്ങിയത്.
ചലച്ചിത്ര രംഗത്തെ വിവിധ വിഭാഗങ്ങളിലായി 53 അവാർഡുകളാണ് ചടങ്ങിൽ വിതരണം ചെയ്തത്. 25 വർഷം തികയുന്ന ഐഎഫ്എഫ്കെയുടെ തപാൽ സ്റ്റാമ്പും ചടങ്ങിൽ പ്രകാശനം ചെയ്തു.
Story Highlights – 50th state film award
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here