ഡൽഹിയിൽ ഇസ്രായേൽ എംബസിക്ക് സമീപം സ്ഫോടനം

blast near delhi Israel embassy

ഡൽഹിയിലെ ഇസ്രായേൽ എംബസിക്ക് സമീപം സ്ഫോടനം. ഐഇഡി സ്ഫോടനം ആണെന്നാണ് സൂചന. സമീപത്ത് പാർക്ക് ചെയ്തിരുന്ന അഞ്ച് കാറുകളുടെ ചില്ലുകൾ തകർന്ന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

എംബസിക്ക് മുന്നിലെ നടപ്പാതയിലാണ് സ്ഫോടനം നടന്നത്. നിലവിൽ ആർക്കും പരുക്കേറ്റതായി റിപ്പോർട്ടില്ല. സ്ഫോടനത്തിന് പിന്നിൽ ആരാണെന്നോ, പിന്നിലെ കാരണമെന്തെന്നോ വ്യക്തമായിട്ടില്ല. ഉടൻ തന്നെ എംബസിയിൽ ഫോറൻസിക് അധികൃതരെത്തി പരിശോധന നടത്തും. ഇതിന് ശേഷമേ കൂടുതൽ വിവരങ്ങൾ പുറത്തുവരികയുള്ളു.

Story Highlights – blast near delhi Israel embassy

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top