പാണക്കാട് അപ്രതീക്ഷിത സന്ദര്‍ശനം നടത്തി മലങ്കര ഓര്‍ത്തഡോക്‌സ് സഭാ പ്രതിനിധികള്‍

പാണക്കാട് അപ്രതീക്ഷിത സന്ദര്‍ശനം നടത്തി മലങ്കര ഓര്‍ത്തഡോക്‌സ് സഭാ പ്രതിനിധികള്‍. പള്ളി തര്‍ക്കത്തിലെ യാഥാര്‍ത്ഥ്യം ധരിപ്പിക്കുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനമെന്ന് ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പൊലീത്ത പറഞ്ഞു. മതവിഭാഗങ്ങള്‍ തമ്മില്‍ ഭിന്നതയുണ്ടാക്കാനുള്ള രാഷ്ട്രീയ ശ്രമം നടക്കുന്നുവെന്നും സഭയുടെ വിമര്‍ശമുണ്ടായി.
മെത്രപ്പൊലീത്തമാരായ ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ്, ഡോ. യാക്കോബ് മാര്‍ ഐറനിയോസ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ലീഗ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയത്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയിലെത്തിയായിരുന്നു കൂടിക്കാഴ്ച. പള്ളി തര്‍ക്ക വിഷയത്തില്‍ ഇതര സമുദായിക സംഘടനകളുടെ പിന്തുണ ഉറപ്പിക്കാനുളള നീക്കത്തിന്റെ ഭാഗമായാണ് സന്ദര്‍ശനമെന്നാണ് വിലയിരുത്തല്‍. പള്ളി തര്‍ക്കത്തിലെ യാഥാര്‍ത്ഥ്യം ധരിപ്പിക്കുന്നതിന്റെ ഭാഗമായാണ്
സന്ദര്‍ശനമെന്നും രാഷ്ട്രീയ ചര്‍ച്ചകളല്ലന്നും ഗീവര്‍ഗീസ് മാര്‍ യൂലിയോസ് വ്യക്തമാക്കി.
മുസ്ലിം – ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് ഇടയില്‍ ഭിന്നത ഉണ്ടാക്കാനുള്ള രാഷ്ട്രീയ ശ്രമം നടക്കുന്നവെന്നും അദ്ദേഹം വിമര്‍ശിച്ചു. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലെ സഭാ പ്രതിനിധികളുടെ സന്ദര്‍ശനത്തെ രാഷ്ട്രീയമായും വിലയിരുത്തപ്പെടുന്നുണ്ട്. ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് പുറമെ പി.കെ. കുഞ്ഞാലിക്കുട്ടി, കെ.പി.എ മജീദ്, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു.
Story Highlights – Representatives of the Malankara Orthodox Church unexpected visit to Panakkad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here