യുഎഇയിൽ നിന്ന് നേരിട്ടുള്ള വിമാനങ്ങൾ വിലക്കി ബ്രിട്ടൺ

യുഎഇയിൽ നിന്ന് നേരിട്ടുള്ള വിമാനങ്ങൾ വിലക്കി ബ്രിട്ടൺ. ദുബായിൽ നിന്ന് ലണ്ടനിലേക്കുള്ള രാജ്യാന്തര വ്യാപാരപാതയാണ് യുകെ അടച്ചിരിക്കുന്നത്. യുഎഇക്കൊപ്പം ബുറുണ്ടി, റുവാണ്ട എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്കും വിലക്കുണ്ട്. കൊവിഡിൻ്റെ അപകടകാരിയായ പുതിയ വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തിലാണ് നടപടി.
‘ഈ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് പ്രവേശണം നിഷേധിക്കും. ബ്രിട്ടൺ, ഐറിഷ് പൗരന്മാർക്കും യുകെ പൗരത്വമുള്ള മറ്റ് രാജ്യങ്ങളിലെ പൗരന്മാർക്കും നിയന്ത്രണങ്ങളിൽ ഇളവുണ്ട്. പക്ഷേ, അവർ സ്വന്തം വീടുകളിൽ 10 ദിവസം സ്വയം ഐസൊലേഷനിൽ കഴിയണം. ഇവർ വരുമ്പോൾ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും പാസഞ്ചർ ലൊക്കേറ്റർ ഫോമും കയ്യിൽ കരുതണം. അല്ലെങ്കിൽ 500 പൗണ്ട് വീതം പിഴ ഒടുക്കണം.’ യുകെ ഗതാഗത മന്ത്രി ഗ്രാൻഡ് ഷാപ്പ്സ് ട്വിറ്ററിൽ കുറിച്ചു.
തങ്ങളുടെ വെബ്സൈറ്റുകളിൽ എമിറേറ്റ്സ്, എത്തിഹാദ് വിമാന അധികൃതർ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. ഈ റൂട്ടിലേക്കുള്ള വിമാനം ബുക്ക് ചെയ്തവർക്ക് യാത്ര ചെയ്യാനാവില്ലെന്നും അതാത് വിമാനക്കമ്പനികളെ ബന്ധപ്പെടണമെന്നും ദുബായ് വിമാനത്താവള അധികൃതരും അറിയിച്ചിട്ടുണ്ട്. ഇനി യുഎഇയിൽ നിന്ന് ബ്രിട്ടനിലേക്ക് യാത്ര ചെയ്യാനുള്ളവർ നേരിട്ടല്ലാതെയുള്ള വിമാനങ്ങളിൽ എത്തണമെന്ന് ബ്രിട്ടീഷ് ഗതാഗത വകുപ്പ് അറിയിച്ചു.
Story Highlights – UK Bans Direct Flights From UAE
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here