അൻപത് വർഷമായി താമസം ഗുഹയിൽ; അയോധ്യ രാമക്ഷേത്രത്തിനായി ഒരു കോടി സംഭാവന നൽകി സന്യാസി

അയോധ്യയിലെ രാമക്ഷേത്രത്തിനായി ഒരു കോടി രൂപ സംഭവാന നൽകി സന്യാസി. ഹരിദ്വാറിലെ ഒരു ഗുഹയിൽ 50 വർഷമായി താമസിച്ചിരുന്ന ശങ്കർദാസ് എന്ന സന്യാസിയാണ് രാമക്ഷേത്ര നിർമാണത്തിനായി ഭീമമായ തുക സംഭാവന നൽകിയത്. ദക്ഷിണയായി ലഭിച്ച തുക ക്ഷേത്ര നിർമാണത്തിനായി നൽകുകയായിരുന്നുവെന്ന് ശങ്കർദാസ് പറഞ്ഞു.
ചെക്കുമായി ശങ്കർദാസ് ആദ്യം സമീപിച്ചത് ഋഷികേശിലെ ബാങ്കിലായിരുന്നു. ഭീമമായ തുകയുടെ ചെക്ക് കണ്ട ബാങ്ക് അധികൃതർ ആദ്യം സംശയിച്ചു. തുടർന്ന് അക്കൗണ്ട് പരിശോധിക്കുകയും കാര്യങ്ങൾ ബോധ്യപ്പെടുകയും ചെയ്തു. പിന്നാലെ ബിജെപി പ്രാദേശിക നേതാക്കളെ വിവരം അറിയിക്കുകയും ഇവർ വഴി രാമക്ഷേത്ര നിർമാണ ഫണ്ടിലേയ്ക്ക് തുക കൈമാറുകയുമായിരുന്നു.
Story Highlights – 83-year-old cave-dwelling seer donates ₹1 crore for Ram temple construction
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here