സംസ്ഥാനത്ത് പൾസ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണം ആരംഭിച്ചു

polio vaccine distribution started

സംസ്ഥാനത്ത് 5 വയസിന് താഴെ പ്രായമുള്ള കുട്ടികൾക്കുള്ള പൾസ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണം ആരംഭിച്ചു. സംസ്ഥാനത്താകെ 24,69 0ബൂത്തുകളാണ് ഒരുക്കിയിട്ടുള്ളത്. പൂർണമായും കൊവിഡ് മാർഗനിർദേശം പാലിച്ചുള്ള തുള്ളിമരുന്ന് വിതരണം വൈകീട്ട് 5 മണിവരെയാണുള്ളത്.

അഞ്ച് വയസിന് താഴെയുള്ള 24,49,222 കുട്ടികളുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. തിരുവനന്തപുരം വട്ടിയൂർക്കാവ് കുടുംബാരോഗ്യ കേന്ദ്രത്തിലെ തുള്ളിമരുന്ന് വിതരണ കേന്ദ്രത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ സാനിധ്യത്തിലാണ് തുള്ളിമരുന്ന് വിതരണ ഉദ്ഘാടനം നടന്നത്. കൊറോണ പശ്ചാത്തലത്തിൽ മറ്റ് രോഗങ്ങളോട് പ്രതിരോധം തീർക്കുക എന്നത് വലിയ സന്ദേശമാണ് നൽകുന്നതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

Read Also : പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍; കൊവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്ത്

കൊവിഡ് പോസിറ്റീവോ ക്വാറൻ്റീനിലോ ആയ കുട്ടികൾക്ക് ക്വാറന്റൈൻ പീരീഡ് കഴിയുമ്പോൾ ആരോഗ്യ പ്രവർത്തകർ വീട്ടിലെത്തി പോളിയോ തുള്ളിമരുന്ന് നൽകും. അങ്കണവാടികൾ, സ്‌കൂളുകൾ, ബസ് സ്റ്റാൻഡുകൾ, ആരോഗ്യകേന്ദ്രങ്ങൾ, വായനശാല, വിമാനത്താവളം, ബോട്ടുജെട്ടി, റെയിൽവേ സ്‌റ്റേഷനുകൾ തുടങ്ങിയ കുട്ടികൾ വന്നു പോകാൻ ഇടയുള്ള എല്ലാ സ്ഥലങ്ങളിലും ബൂത്തുകൾ ഒരുക്കിയിട്ടുണ്ട്.

Story Highlights – Pulse polio vaccine distribution started in the state

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top