Advertisement

ടെക്‌നോ മാനേജീരിയൽ ഫെസ്റ്റ് എക്സൽ 2020; .ISSUE! സംവാദം ഇന്ന്

January 31, 2021
Google News 2 minutes Read

വിദ്യാർത്ഥികൾക്കായി സാങ്കേതിക വിദ്യയുടെ ന്യൂനത കാഴ്ച തുറന്നു കൊടുക്കുന്ന ടെക്‌നോ മാനേജീരിയൽ ഫെസ്റ്റ് എക്സൽ 2020 ന്റെ പ്രത്യേക ഓൺലൈൻ സംവാദം ഇന്ന്. തൃക്കാക്കര ഗവ.മോഡൽ എൻജിനീയറിംഗ് കോളജിന്റെ ആഭിമുഖ്യത്തിലാണ് സംവാദം സംഘടിപ്പിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ കണക്കിലെടുത്ത് സൂം മീറ്റിലും യൂ ട്യൂബ് ലൈവിലുമാകും ചർച്ചകൾ നടക്കുക. സമകാലീന വിഷയങ്ങളെയും രാജ്യത്താകമാനം അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെയും മുൻനിർത്തി, സമൂഹത്തിന്റെ മുഖ്യധാരയിലുള്ളവർ ഈ വേദിയിൽ മാറ്റുരയ്ക്കുന്നു.

Democracy and Dissent: UAPA, Sedition and Govt. Control of OTT എന്നിവയാണ് ഈ വർഷം സംവാദത്തിനായി തെരഞ്ഞെടുത്തിരിക്കുന്ന വിഷയങ്ങൾ. രാജ്യസഭ എം.പി ശ്രീ അൽഫോൻസ് കണ്ണന്താനം, ശ്രീ കെ.എസ് ശബരീനാഥൻ എം.എൽ.എ, മുൻ എം.പി ശ്രീ സെബാസ്റ്റ്യൻ പോൾ, ഐ.എ.എസ് ഓഫിസറായി വിരമിച്ച ശ്രീ കണ്ണൻ ഗോപിനാഥൻ, റിട്ട. എസ്.പി ശ്രീ ജോർജ്ജ് ജോസഫ്, ചലച്ചിത്ര നടിയും അഭിഭാഷകയുമായ അപൂർവ്വ ബോസ് എന്നിവർ ഡോട്ട് ഇഷ്യൂവിൻ്റെ ഭാഗമാകും. 24 ന്യൂസ് മാധ്യമപ്രവർത്തക ക്രിസ്റ്റീന ചെറിയാൻ ആണ് ചർച്ച നയിക്കുക. ഡോട്ട് ഇഷ്യൂ എന്ന ചർച്ച ഇന്ന് വൈകിട്ട് 4 മണിക്ക് ട്വന്റിഫോറിന്റെ യൂ ട്യൂബ് ചാനലിൽ ലൈവായി കാണാൻ സാധിക്കും.

Story Highlights – webinar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here