Advertisement

കുഞ്ഞിനെ രക്ഷപ്പെടുത്തിയ കെഎസ്ആര്‍ടിസി ഡ്രൈവറെ ആദരിച്ചു

February 1, 2021
Google News 1 minute Read

തിരുവനന്തപുരത്ത് തിരക്കേറിയ ദേശീയപാതയില്‍ പന്തിന് പിന്നാലെ ഓടിയെത്തിയ കുഞ്ഞിനെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തിയ കെഎസ്ആര്‍ടിസി ഡ്രൈവറെ ആദരിച്ചു. പാപ്പനംകോട് യൂണിറ്റിലെ ഡ്യൂട്ടി നമ്പര്‍. 83 സര്‍വ്വീസ് നടത്തിയ ഡ്രൈവര്‍ കെ. രാജേന്ദ്രനെയാണ് പാപ്പനംകോട് ഡിപ്പോയില്‍ നടന്ന ചടങ്ങില്‍ ആദരിച്ചത്. മികച്ച പ്രവര്‍ത്തനത്തിലൂടെ മാതൃക കാട്ടിയ ഡ്രൈവര്‍ കെ. രാജേന്ദ്രന് ഗുഡ് സര്‍വ്വീസ് എന്‍ട്രി സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്ന് സിഎംഡി ബിജു പ്രഭാകര്‍ ഐഎഎസ് അറിയിച്ചു.

Read Also : ദീര്‍ഘാവധി കഴിഞ്ഞ് പുനഃപ്രവേശനത്തിന് ചീഫ് ഓഫീസിന്റെ അനുമതി നിര്‍ബന്ധമെന്ന് കെഎസ്ആര്‍ടിസി സിഎംഡി

കഴിഞ്ഞ 29ന് വൈകിട്ട് നാലര മണിയോട് കൂടി ആയിരുന്നു സംഭവം. ഉദയന്‍കുളങ്ങര വച്ച് കടയില്‍ മാതാപിതാക്കളോടൊപ്പം സൈക്കിള്‍ വാങ്ങാനെത്തിയ രണ്ട് വയസുകാരന്‍ കൈയില്‍ ഇരുന്ന പന്ത് റോഡില്‍ പോയപ്പോള്‍ പിറകെ ഓടുകയായിരുന്നു. റോഡിന് നടുവില്‍ കുഞ്ഞ് എത്തിയപ്പോഴാണ് എല്ലാവരുടേയും ശ്രദ്ധയിപ്പെട്ടത്. ഇതിനിടയില്‍ എത്തിയ ബസ് ഡ്രൈവര്‍ സമയോചിതമായി ബസ് ബ്രേക്കിട്ട് നിര്‍ത്തി കുഞ്ഞിനെ രക്ഷിക്കുകയായിരുന്നു.

കടയില്‍ സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞ ഈ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയും വാര്‍ത്തയാകുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് പാപ്പനംകോട് ഡിപ്പോയില്‍ ഡ്രൈവര്‍ രാജേന്ദ്രനെ ആദരിക്കുകയും റോഡ് സുരക്ഷയുമായി ബന്ധപ്പെട്ടുള്ള മീറ്റിംഗ് സംഘടിപ്പിക്കുകയും ചെയ്തത്.

Story Highlights – ksrtc

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here