Advertisement

കെ എം ബഷീറിന്റെ മരണം; അപകടത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പ്രതിക്ക് നല്‍കാമെന്ന് കോടതി

February 2, 2021
Google News 1 minute Read
k m basheer murder case

മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ അപകടത്തിന്റെ സിസി ടി വി ദൃശ്യങ്ങള്‍ പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിന് നല്‍കാമെന്ന് കോടതി. ദൃശ്യങ്ങളുടെ പകര്‍പ്പ് ശ്രീറാം വെങ്കിട്ടരാമന് നല്‍കുന്നതിന് സാങ്കേതിക തടസമില്ലെന്ന് ഫോറന്‍സിക് ഡയറക്ടര്‍ കോടതിയെ അറിയിച്ചു. സൈബര്‍ സെല്‍ ഡിവൈഎസ്പി തുടര്‍നടപടി സ്വീകരിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് നിര്‍ദേശം നല്‍കിയത്. സിസി ടിവി ദ്യശ്യങ്ങള്‍ കൈമാറുന്നതില്‍ എതിര്‍പ്പില്ലെന്ന് നേരത്തെ പ്രോസിക്യൂഷനും കോടതിയെ അറിയിച്ചിരുന്നു.

Read Also : കെ എം ബഷീറിന്റെ മരണത്തിൽ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി

2019 ഓഗസ്റ്റില്‍ തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷന് സമീപമുണ്ടായ അപകടത്തിലാണ് കെ എം ബഷീര്‍ മരിച്ചത്. ബഷീറിന്റെ ബൈക്കിന് പിന്നില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിന്റെ കാറിടിക്കുകയായിരുന്നു. സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയിരുന്നു ബഷീര്‍. പിന്നീട് മാധ്യമ പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനിലെത്തിയതോടെയാണ് പൊലീസ് കാറിലുണ്ടായിരുന്ന സ്ത്രീയെ വിളിക്കാന്‍ തയാറായത്. വഫ ഫിറോസ് എന്ന സ്ത്രീയുടെ പേരില്‍ തിരുവനന്തപുരത്ത് രജിസ്റ്റര്‍ ചെയ്ത കാറിലാണ് ശ്രീറാം വെങ്കിട്ടരാമന്‍ സഞ്ചരിച്ചിരുന്നത്.

Story Highlights – k m basheer, sriram venkitaraman

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here