ഇംഗ്ലണ്ട് താരങ്ങളുടെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ്; ഇന്ന് മുതൽ പരിശീലനം ആരംഭിക്കും

England Train COVID Tests

ഇന്ത്യൻ പര്യടനത്തിനെത്തിയ ഇംഗ്ലണ്ട് താരങ്ങൾ ഇന്ന് മുതൽ ചെന്നൈയിൽ പരിശീലനം ആരംഭിക്കും. പരമ്പരക്ക് മുന്നോടിയായുള്ള ക്വാറൻ്റീൻ അവസാനിപ്പിച്ച താരങ്ങളുടെ കൊവിഡ് പരിശോധനാഫലം നെഗറ്റീവായിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ടീം പരിശീലനത്തിന് തുടക്കമിടുക. ഇന്ത്യൻ ടീം ഇന്നലെ മുതൽ പരിശീലനം ആരംഭിച്ചിരുന്നു.

ശ്രീലങ്കയ്ക്കെതിരായ പരമ്പര 2-0നു തൂത്തുവാരിയിട്ടാണ് ഇംഗ്ലണ്ട് എത്തുന്നത്. അതേസമയം, ഓസ്ട്രേലിയക്കെതിരെ അവരുടെ നാട്ടിൽ 2-1 എന്ന സ്കോറിന് ഐതിഹാസികമായി ടെസ്റ്റ് പരമ്പര വിജയിച്ച ഇന്ത്യൻ ടീം ആത്മവിശ്വാസത്തിലാണ്.

ഫെബ്രുവരി അഞ്ചിന് ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തിലാണ് ആദ്യ ടെസ്റ്റ് മത്സരം ആരംഭിക്കുക. 13ന് രണ്ടാം മത്സരവും ചെന്നൈയിൽ നടക്കും. ഫെബ്രുവരി 24, മാർച്ച് 4 എന്നീ തീയതികളിൽ അഹ്മദാബാദിലെ മൊട്ടേര സ്റ്റേഡിയത്തിൽ അവസാനത്തെ രണ്ട് മത്സരങ്ങൾ നടക്കും.

Read Also : മൊട്ടേര ടെസ്റ്റുകളിൽ കാണികളെ പ്രവേശിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്

അവസാന രണ്ട് മത്സരങ്ങളിൽ കാണികളെ സ്റ്റേഡിയത്തിനുള്ളിൽ പ്രവേശിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ട്. ഒരു ലക്ഷത്തിലധികം കാണികളെ ഉൾക്കൊള്ളാൻ കഴിയുന്ന മൊട്ടേര സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ. അതുകൊണ്ട് തന്നെ 50 ശതമാനം കാണികളെയെങ്കിലും പ്രവേശിക്കാൻ കഴിയുമെന്നാണ് ബിസിസിഐ കണക്കുകൂട്ടുന്നത്.

ഓസ്ട്രേലിയക്കെതിരായ അവസാന മൂന്ന് ടെസ്റ്റുകൾ പറ്റേണിറ്റി അവധിയിലായിരുന്ന ക്യാപ്റ്റൻ വിരാട് കോലി ഇന്ത്യൻ ടീമിൽ തിരികെ എത്തി. ഓസീസിനെതിരെ അരങ്ങേറിയ തമിഴ്നാട് പേസർ ടി നടരാജന് സ്ഥാനം നഷ്ടമായി. ഓസ്ട്രേലിയക്കെതിരെ കളിച്ച നവദീപ് സെയ്നി, പൃഥ്വി ഷാ എന്നിവരും ടീമിൽ ഇടം നേടിയില്ല. ഹർദ്ദിക് പാണ്ഡ്യ ടീമിൽ തിരികെ എത്തി. അക്സർ പട്ടേലാണ് ടീമിലെ പുതുമുഖം.

Story Highlights – England Squad To Train From Tuesday After Clearing COVID-19 Tests

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top