ബാലഭാസ്കറിൻ മരണം: തനിക്കെതിരെ കേസെടുത്ത സിബിഐ നടപടിയെ നിയമപരമായി നേരിടുമെന്ന് കലാഭവൻ സോബി

will move legally against cbi says kalabhavan sobi

ബാലഭാസ്കറിൻ്റെ മരണവുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ നൽകിയെന്ന് ആരോപിച്ച് കേസെടുത്ത സിബിഐക്കെതിരെ കലാഭവൻ സോബി. സിബിഐ നടപടിയെ നിയമപരമായി നേരിടുമെന്ന് കലാഭവൻ സോബി പറഞ്ഞു.

സിബിഐയുടെ കള്ളത്തരം പൊതുജനം വിശ്വസിക്കില്ല. തന്നെ ഇല്ലാതാക്കാനാണ് ശ്രമം. തൻ്റെ മൊഴികളിൽ ഉറച്ചുനിൽക്കുന്നുവെന്നും സോബി പറഞ്ഞു.

തെറ്റായ വിവരങ്ങൾ നൽകിയതിനും തെളിവുകൾ കെട്ടിച്ചമച്ചതിനുമാണ് കലാഭവൻ സോബിക്കെതിരെയും സിബിഐ കേസെടുത്തത്.

അതേസമയം, വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ ദുരൂഹതയില്ലെന്ന് സിബിഐ കണ്ടെത്തി.ഡ്രൈവറായ അർജുനെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യ കുറ്റം ചുമത്തി സിബിഐ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. തെറ്റായ വിവരങ്ങൾ നൽകിയതിനും,തെളിവുകൾ കെട്ടിച്ചമച്ചതിനും കലാഭവൻ സോബിക്കെതിരെ കേസെടുക്കും. തിരുവനന്തപുരം സി.ജെ.എം കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.

Story Highlights – cbi, kalabhavan sobi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top