കിറോൺ പൊള്ളാർഡ് അന്തരിച്ചുവെന്ന് വ്യാജ പ്രചാരണം [24 Fact Check]

kieron pollard death fake news

ക്രിക്കറ്റ് താരം കിറോൺ പൊള്ളാർഡ് അന്തരിച്ചുവെന്ന് വ്യാജ പ്രചാരണം.

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം കിറോൺ പൊള്ളാർഡ് അന്തരിച്ചുവെന്ന് വ്യാജ പ്രചാരണം. വാഹനാപകടത്തിൽ താരം മരിച്ചുവെന്നാണ് പുറത്തുവന്നിരിക്കുന്ന വാർത്ത. യൂട്യൂബ്, ഫേസ്ബുക്ക് അടക്കം നിരവധി നവമാധ്യമങ്ങളിൽ വാർത്ത പ്രചരിക്കുന്നുണ്ട്. എന്നാൽ ഇത് വാസ്തവ വിരുദ്ധമാണ്.

വ്യാജ വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെ നിരവധി ഫാൻസ് അടക്കം വാർത്തയ്ക്കെതിരെ രം​ഗത്തെത്തിയിട്ടുണ്ട്.

പൂർണ ആരോ​ഗ്യവാനായ പൊള്ളാർഡ് നിലവിൽ അബുദാബി ടി10 ലീ​ഗിന് വേണ്ടി കളിച്ചുകൊണ്ടിരിക്കകുയാണ്.

Story Highlights – kieron pollard death fact check

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top