Advertisement

‘2000 രൂപ നൽകിയാൽ എവിടെ വേണമെങ്കിലും പോകും’; കർഷക നേതാവിനെതിരെ ആരോപണവുമായി ബിജെപി എംഎൽഎ

February 4, 2021
Google News 2 minutes Read
BJP MLA Rakesh Tikait

കേന്ദ്ര സർക്കാരിൻ്റെ കാർഷിക ബില്ലുകൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകരുടെ നേതാവ് രാകേഷ് ടിക്കായത്തിനെതിരെ ഗുരുതർ ആരോപണവുമായി ബിജെപി എംഎൽഎ. 2000 രൂപ നൽകിയാൽ ടിക്കായത്ത് എവിടെ വേണമെങ്കിലും പോകും എന്നാണ് ഗുർജാറിൻ്റെ ആരോപണം. യുപിയിലെ എംഎൽഎ ആയ നന്ദ് കിഷോർ ഗുർജാർ ആണ് ആരോണവുമായി രംഗത്തെത്തിയിരിക്കുന്നത്.

Read Also : റിഹാന്നയും മിയ ഖലീഫയും ദേശവിരുദ്ധർ; ബിജെപി നേതാവ്

“ഞാനൊരു കർഷകനാണ്. എന്നെക്കാൾ വലിയ കർഷകനൊന്നുമല്ല രാകേഷ് ടിക്കായത്ത്. എനിക്കുള്ളതിൻ്റെ പകുതി ഭൂമി പോലും അയാൾക്കില്ല. ടിക്കായത്ത് മാപ്പ് പറയണം. രാജ്യത്തെ കർഷകരെ വിഭജിക്കരുത്. ചരിത്രം അവരെ മറക്കില്ല. ഇത് കർഷക പ്രതിഷേധമാണെന്ന് ആരുപറഞ്ഞു? ചെന്ന് നോക്കിയാൽ നാല് രാഷ്ട്രീയ പ്രവർത്തകർ ഇരിക്കുന്നത് കാണാം. ഇതാണോ കർഷക പ്രതിഷേധം? അവർ കർഷകരല്ല, ജോലിക്കാരാണ്. ടിക്കായത്തിൻ്റെ കുടുംബത്തെ ഞാൻ ബഹുമാനിക്കുന്നു. പക്ഷേ, ആളുകൾ പറയുന്നത് 2000 രൂപയ്ക്ക് വേണ്ടി അയാൾ എവിടെ വേണമെങ്കിലും പോകുമെന്നാണ്.”- ഗുർജാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

അതേസമയം, കർഷക സമരം തീവ്രമായി തുടരുകയാണ്. സമരകേന്ദ്രങ്ങളെ ഒറ്റപ്പെടുത്തി കർഷക സമരത്തിലേയ്ക്ക് കർഷകർ എത്തുന്നത് തടയാനുള്ള ഡൽഹി പൊലീസിന്റെ ശ്രമങ്ങളെ സംഘടനകൾ ചെറുത്തു. കാൽനടയായി അടക്കം ആയിരക്കണക്കിന് കർഷകരാണ് ഇപ്പോൾ ഡൽഹി അതിർത്തികളിലേയ്ക്ക് എത്തുന്നത്. അതേസമയം, ആറാം തിയതി നടക്കുന്ന കർഷകരുടെ വഴിതടയൽ സമരം ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാക്കാനും സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടാനും കാരണം ആകരുതെന്ന നിർദ്ദേശം ഇന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങൾക്ക് നൽകും.

Story Highlights – “Goes Anywhere For ₹ 2,000”: BJP MLA At Rakesh Tikait

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here