ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (04-02-2021)

രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു; 2021 ല്‍ വില വര്‍ധിപ്പിക്കുന്നത് 11 ാം തവണ
രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോളിന് 29 പൈസയും ഡീസലിന് 30 പൈസയുമാണ് കൂട്ടിയത്. കേന്ദ്ര ബജറ്റിന് ശേഷമുള്ള ആദ്യ വര്‍ധനവ് കൂടിയാണിത്. കഴിഞ്ഞ മാസം മാത്രം 10 തവണയാണ് ഇന്ധനവില വര്‍ധിപ്പിച്ചത്.
ശോഭാ സുരേന്ദ്രന്‍ വിഷയം അനന്തമായി നീട്ടിക്കൊണ്ടുപോകാന്‍ അനുവദിക്കില്ല: ജെ.പി. നദ്ദ
ശോഭാ സുരേന്ദ്രനുമായുള്ള തര്‍ക്കം അനന്തമായി നീട്ടിക്കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ. ബിജെപി കോര്‍കമ്മിറ്റി യോഗത്തിലാണ് നദ്ദ നിലപാട് വ്യക്തമാക്കിയത്. ശോഭാ സുരേന്ദ്രന്റെ പരാതി രമ്യമായി പരിഹരിക്കണമെന്നും അണികളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കരുതെന്നും ദേശീയ അധ്യക്ഷന്‍ നിര്‍ദേശം നല്‍കി.
കാര്‍ഷിക ബില്ലുകളിന്മേലുള്ള ആരോപണ പ്രത്യാരോപണങ്ങളില്‍ പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ദമാകും
കാര്‍ഷിക ബില്ലുകളിന്മേലുള്ള ആരോപണ പ്രത്യാരോപണങ്ങളില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും ഇന്നും പ്രക്ഷുബ്ദമാകും. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ചയിലാകും ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ കാര്‍ഷിക ബില്ലുമായി ബന്ധപ്പെട്ട നയം വ്യക്തമാക്കുക. 2019 ജമ്മുകശ്മീര്‍ പുനസംഘടന ആക്ടിനെ ഭേദഗതി ചെയ്യുന്ന ജമ്മുകശ്മീര്‍ പുനസംഘടന ഭേദഗതി ബില്‍ ആഭ്യന്തരമന്ത്രി അമിത്ഷാ ഇന്ന് രാജ്യസഭയ്ക്ക് പരിജയപ്പെടുത്തും.
സമര കേന്ദ്രങ്ങളിലേക്ക് കര്‍ഷകര്‍ എത്തുന്നത് തടയാനുള്ള ഡല്‍ഹി പൊലീസിന്റെ ശ്രമങ്ങളെ ചെറുത്ത് സംഘടനകള്‍
സമരകേന്ദ്രങ്ങളെ ഒറ്റപ്പെടുത്തി കര്‍ഷക സമരത്തിലെയ്ക്ക് കര്‍ഷകര്‍ എത്തുന്നത് തടയാനുള്ള ഡല്‍ഹി പൊലീസിന്റെ ശ്രമങ്ങളെ ചെറുത്ത് സംഘടനകള്‍. കല്‍നടയായി അടക്കം ആയിരക്കണക്കിന് കര്‍ഷകരാണ് ഇപ്പോള്‍ ഡല്‍ഹി അതിര്‍ത്തികളിലെയ്ക്ക് എത്തുന്നത്. അതേസമയം ആറാം തിയതി നടക്കുന്ന കര്‍ഷകരുടെ വഴിതടയല്‍ സമരം ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനും സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടാനും കാരണം ആകരുതെന്നും എന്ന നിര്‍ദ്ദേശം ഇന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നല്‍കും.
ബിജെപിയുടെ രഥയാത്ര ക്രമസമാധാന പ്രശ്നങ്ങള്‍ക്കിടയാക്കുമെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജി കൊല്‍ക്കത്ത ഹൈക്കോടതി ഇന്ന് പരിഗണിക്കും. അഭിഭാഷകനായ രാംപ്രസാദ് സര്‍ക്കാര്‍ ആണ് കൊല്‍ക്കത്ത ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി നല്‍കിയിയത്. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി സംസ്ഥാനത്തുടനീളം രഥയാത്രയ്ക്ക് അനുമതി തേടി തിങ്കളാഴ്ച ബിജെപി ബംഗാള്‍ ഘടകം ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു.
Story Highlights – todays headlines 04-02-2021
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here