Advertisement

മലപ്പുറം സുറൂര്‍ തിരോധാനം; 20 വർഷങ്ങൾക്കിപ്പുറവും ദുരൂഹതകൾ ബാക്കി

February 5, 2021
Google News 2 minutes Read
malappuram suroor missing case mystery

മലപ്പുറം മാറഞ്ചരിയിലെ സുറൂര്‍ തിരോധാനത്തില്‍ ഇനിയും ഉത്തരം ലഭിക്കാത്ത ചോദ്യങ്ങള്‍ ഏറെ.സുറൂര്‍ കൊല്ലപ്പെട്ടെന്നാണ് കുടുബം ഉറച്ച വിശ്വസിക്കുന്നത്. എന്നാല്‍ സുറൂര്‍ ജീവിച്ചിരിപ്പുണ്ടെന്നാണ് കേസ് ആന്വേഷിക്കുന്ന ക്രൈംബ്രഞ്ചിന്റെ വിശദീകരണം. അങ്ങനെ എങ്കിൽ സുറൂറിന്റേതെന്ന് സംശയിക്കുന്ന മൃതദേഹം ആരുടേതാണെന്ന് കണ്ടെത്താൻ ഇതുവരെ ക്രൈംബ്രാഞ്ച് സാധിച്ചിട്ടില്ല.

2001-ലാണ് പൊന്നാനി പെരുമ്പടപ്പ് മാറഞ്ചേരി സ്വദേശിയും ഓട്ടോ ഡ്രൈവറുമായ സുറൂറിനെ കാണാതായത്. സുറൂറിനായുള്ള തിരച്ചില്‍ തുടരുന്നതിനിടയിലാണ് വീടിന് സമീത്തെ പാടത്ത് തിരിച്ചറിയാനാകാത്ത വിധം മൃതദേഹം കണ്ടെത്തുന്നത്. കൊല്ലപ്പെട്ട അജ്ഞാതന്റെ മൃതദേഹം സുറൂറിന്റേതായിരിക്കുമെന്നു പൊലീസ് സംശയിച്ചു.കോടതി നിര്‍ദേശത്തെ തുടര്‍ന്ന് സുറൂറിന്റെ പുതിയ ഫോട്ടോയും തലയോട്ടിയും തമ്മില്‍ താരതമ്യപഠനം നടത്തി. ഫോറന്‍സിക് സയന്‍സ് ലാബിലെ സൂപ്പര്‍ ഇംപോസിഷന്‍ പരിശോധനയില്‍ മൃതദേഹം സുറൂറിന്റേതാണെന്ന് ലോക്കല്‍ പൊലീസ് ഉറപ്പിച്ചു.

ക്രൈംബ്രഞ്ച് നടത്തിയ അന്വേണത്തില്‍ സുറൂറിന്റെ സുഹൃത്തായ പെരുമ്പടപ്പ് സ്വദേശികളായ പ്രസാദ്, ബിജോയ്, സുരേഷ്, പ്രകാശ് എന്നിവരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. എന്നാല്‍, വ്യക്തമായ തെളിവുകള്‍ ലഭിക്കാത്തതിനാല്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാനായില്ല. മൃതദേഹത്തിന്റെ പ്രായം അറിയുന്നതിനായി അന്വേഷണസംഘം ഫോറന്‍സിക് ഒഡന്റോളജി പരിശോധന നടത്തി.ഫോറന്‍സിക് വിദഗ്ധര്‍ മൃതദേഹത്തിന്റെ പല്ലു പരിശോധിച്ചപ്പോള്‍ 37 വയസുള്ളയാളുടേതാണെന്ന് കണ്ടെത്തി. തുടര്‍ന്ന് അന്വേഷണസംഘം സുറൂറിന്റെ അമ്മയുടെ രക്തവും മൃതദേഹത്തിന്റെ തലയോട്ടിയും ഡിഎന്‍എ പരിശോധനക്ക് അയച്ചു. പരിശോധനയില്‍ മൃതദേഹം സുറൂറിന്റേതല്ലെന്നു വ്യക്തമായി. ഇതോടെ പ്രതിചേര്‍ത്തവരെ വെറുതെ വിട്ടു.

സുറൂറിനെ കാണാതായ കാലത്ത് ഈ മേഖലയില്‍നിന്ന് തമിഴ്നാട് സ്വദേശി രാജേന്ദ്രനേയും കാണാതായിരുന്നു.പാടത്ത് കണ്ട മൃത്‌ദേഹം സുറൂറിന്റേതല്ലെന്നു കണ്ടെത്തിയതോടെ ”അജ്ഞാത മൃതദേഹം” രാജേന്ദ്രന്റേതായിരിക്കുമെന്നു ക്രൈം ബ്രാഞ്ച് സംശയിച്ചു. രാജേന്ദ്രന്റെ സഹോദരിയുടെ രക്തസാമ്പിളുകള്‍ ശേഖരിച്ച് ഡി.എന്‍.എ. പരിശോധന നടത്തി. എന്നാല്‍, മരിച്ചത് രാജേന്ദ്രനുമല്ലെന്നാണു ഡി.എന്‍.എ. പരിശോധനയില്‍ വ്യക്തമായത്. ഇതോടെ ”അജ്ഞാത മൃതദേഹം” ആരുടേതാണെന്ന ചോദ്യം ബാക്കിയായി.

Story Highlights – malappuram suroor missing case mystery

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here