കോഴിക്കോട് സോളാർ തട്ടിപ്പ് കേസ്; വിധി പറയുന്നത് ഈ മാസം 11ലേക്ക് മാറ്റി

കോഴിക്കോട് സോളാർ തട്ടിപ്പ് കേസിൽ വിധി പറയുന്നത് ഈ മാസം 11 ലേക്ക് മാറ്റി. കേസിൽ ബിജു രാധാകൃഷ്ണൻ ഒന്നാം പ്രതിയും സരിത എസ്. നായർ രണ്ടാം പ്രതിയുമാണ്. കോഴിക്കോട് സ്വദേശി അബ്ദുൽ മജീദിന്റെ വീട്ടിലും ഓഫിസിലുമായി സോളാർ പാനൽ സോളാർ സ്ഥാപിക്കാനായി 42.70 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്നാണ് കേസ്.

പ്രതികൾക്ക് വേണ്ടി വ്യാജ രേഖകൾ തയാറാക്കിയ കൊടുങ്ങല്ലൂർ സ്വദേശി ബി.മണിമോനാണ് മൂന്നാം പതി. 2018 ജനുവരി 25ന് വിചാരണ ആരംഭിച്ച കേസിൽ 36 സാക്ഷികളെ വിസ്തരിച്ചു. 2018 ഒക്ടോബറിൽ വിചാരണ പൂർത്തിയായി. മജിസ്‌ട്രേറ്റ് സ്ഥലം
മാറിയതിനാൽ പുതിയ മജിസ്‌ട്രേറ്റ് ചുമതലയേറ്റ് വീണ്ടും വാദം കേട്ടാണ് കേസിൽ വിധി പറയാനായി ഒരുങ്ങുന്നത്.

Story Highlights – Kozhikode solar scam case

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top