തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക തയാറാക്കി കോണ്‍ഗ്രസ് എ ഗ്രൂപ്പ്

തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക തയാറാക്കി കോണ്‍ഗ്രസ് എ ഗ്രൂപ്പ്. കെ.സി. ജോസഫ്, തമ്പാനൂര്‍ രവി, കെ. ബാബു, പി.സി. വിഷ്ണുനാഥ്, ഷാഫി പറമ്പില്‍ എന്നിവരുടെ നേതൃത്വത്തിലാണ് എ ഗ്രൂപ്പ് സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തുന്നത്. 40 സീറ്റുകളിലേക്കുള്ള പട്ടികയാണ് എ ഗ്രൂപ്പ് തയാറാക്കുന്നത്. എ ഗ്രൂപ്പിലെ പ്രമുഖ നേതാക്കളായ എം.എം. ഹസന്‍, കെ.സി. ജോസഫ്, തമ്പാനൂര്‍ രവി എന്നിവര്‍ മത്സരിക്കില്ല. പി.സി. വിഷ്ണുനാഥ്, ടി. സിദ്ദിഖ് തുടങ്ങിയ നേതാക്കളെ വിജയ സാധ്യതയുള്ള മണ്ഡലത്തിലേക്കാണ് പരിഗണിക്കുന്നത്.

ഗ്രൂപ്പ് മാനദണ്ഡം പാലിച്ചായിരിക്കില്ല സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുകയെന്ന് ഹൈക്കമാന്‍ഡ് പറഞ്ഞിരുന്നെങ്കിലും നിലവില്‍ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ തന്നെയാണ് കോണ്‍ഗ്രസ് സീറ്റ് വിഭജനം മുന്നോട്ടുപോകുന്നതെന്നാണ് വിവരം. എ ഗ്രൂപ്പ് നിലവില്‍ സ്ഥാനാര്‍ത്ഥി പട്ടിക തയാറാക്കികൊണ്ടിരിക്കുകയാണ്. യുവനേതാക്കള്‍ക്ക് അവസരം കൊടുക്കാനാണ് എ ഗ്രൂപ്പിന്റെ തീരുമാനം.

Story Highlights – Congress A Group has prepared the list of candidates for the elections

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top