ദളിത് ക്രൈസ്തവ സംവരണം ആവശ്യപ്പെട്ട് സിഎസ്ഐ സഭ

csi asks to include dalit christians in sc category

ദളിത് ക്രൈസ്തവ സംവരണം ആവശ്യപ്പെട്ട് സിഎസ്ഐ സഭ. ദളിത് ക്രൈസ്ത വിഭാഗത്തെ എസ്.സി സംവരണത്തിൽ ഉൾപ്പെടുത്തണമെന്നാണ് സഭയുടെ ആവശ്യം. സംവരണം ആവശ്യപ്പെട്ട് സഭാ അധികൃതർ മുഖ്യമന്ത്രിക്ക് നിവേദനം നൽകും.

സിഎസ്ഐ ബിഷപ്പ് കൗൺസിൽ യോഗത്തിലാണ് സംവരണം ആവശ്യപ്പെടാൻ തീരുമാനമായത്. എസ്ഐയുസി നാടാർ വിഭാഗത്തിൻ്റെ ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കണമെന്നും സിഎസ്ഐ സഭ ആവശ്യപ്പെടും.

ന്യൂനപക്ഷ സംവരണ വിഷയത്തിൽ തുല്യനീതി ഉറപ്പാക്കണമെന്നും തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ പാർട്ടികൾ സിഎസ്ഐ വിശ്വാസികൾക്ക് അർഹമായ പരിഗണന നൽകണമെന്നും ബിഷപ്പ് കൗൺസിൽ ആവശ്യപ്പെടും.

Story Highlights – csi asks to include dalit christians in sc category

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top