ഇന്ധന വില വര്‍ധനവ്; ഇടതുമുന്നണിയുടെ പ്രതിഷേധ സംഗമം ഇന്ന്

ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ച് ഇടതുമുന്നണിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ ഇന്ന് പ്രതിഷേധ സംഗമം നടത്തും. വൈകിട്ട് അഞ്ച് മണിക്ക് ഓരോ നിയോജക മണ്ഡലത്തിലെയും തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലായിരിക്കും പ്രതിഷേധ പരിപാടി. സിപിഐഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തുടങ്ങി എല്‍ഡിഎഫിലെ മുതിര്‍ന്ന നേതാക്കളും പരിപാടിയില്‍ പങ്കെടുക്കും.

Story Highlights – Fuel price hike; Left Front protest today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top