രണ്ട് സീറ്റിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറെന്ന് പി ജെ ജോസഫ്

രണ്ട് സീറ്റിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറെന്ന് വ്യക്തമാക്കി പി ജെ ജോസഫ്. തളിപ്പറമ്പ്, ആലത്തൂർ സീറ്റുകളിലാണ് പി. ജെ ജോസഫ് വിട്ടുവീഴ്ചയ്ക്ക് തയ്യാറായത്. ഈ രണ്ട് സീറ്റുകൾ കോൺഗ്രസിന് വിട്ടുനൽകുമെന്ന് പി.ജെ ജോസഫ് അറിയിച്ചു.

അതേസമയം, പതിമൂന്ന് സീറ്റിൽ കുറഞ്ഞ വിട്ടുവീഴ്ചക്ക് തയ്യാറല്ലെന്നും പി.ജെ ജോസഫ് പറഞ്ഞു. സീറ്റുകൾ വച്ച് മാറുന്നതിനെപ്പറ്റിയുള്ള ചർച്ച പിന്നീട് ആലോചിക്കും. പാല സീറ്റിൽ മാണി സി കാപ്പനല്ലെങ്കിൽ കോൺഗ്രവുമായി കൂടിയാലോചിച്ച് തീരുമാനം എടുക്കുമെന്നും പി ജെ ജോസഫ് വ്യക്തമാക്കി.

Story Highlights – P J Joseph

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top