പാലക്കാട് യുവാവിന് വെട്ടേറ്റു

പാലക്കാട് കൊല്ലങ്കോട് യുവാവിന് വെട്ടേറ്റു. പോത്തമ്പാടം തെക്കേക്കാട് വിനേഷി(40)നാണ് വെട്ടേറ്റത്. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം.

ആക്രമണത്തിൽ വിനേഷിന് സാരമായി പരുക്കേറ്റു. മുതുകിലും കഴുത്തിനും പുറകിലും ആഴത്തിൽ മുറിവേറ്റ വിനേഷിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ രണ്ട് പേർ പിടിയിലായി. കൊടുങ്ങല്ലൂർ സ്വദേശി ശരവണൻ, പോത്തമ്പാടം സ്വദേശി പ്രദീപ് എന്നിവരാണ് പിടിയിലായത്.

കുടുംബവഴക്കാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് പറഞ്ഞു.

Story Highlights – Man attacked in palakkad

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top