തൊഴിൽ തട്ടിപ്പ് കേസ്: സരിത എസ് നായരുടേതെന്ന് കരുതുന്ന ശബ്ദരേഖ പുറത്ത്

തൊഴിൽ തട്ടിപ്പ് കേസിൽ പ്രതി സരിത. എസ്. നായരുടേതെന്ന് കരുതുന്ന ശബ്ദരേഖ പുറത്ത്. ആരോഗ്യ കേരളം പദ്ധതിയിൽ നാല് പേർക്ക് ജോലി നൽകിയതായി സംഭാഷണത്തിൽ പറയുന്നു. പിൻവാതിൽ നിയമത്തിൻ ഉദ്യോഗസ്ഥർക്കും രാഷ്ട്രീയക്കാർക്കും പങ്കുണ്ടെന്നും ശബ്ദരേഖയിലുണ്ട്.

പരാതിക്കാരനുമായി സംസാരിക്കുന്ന സരിതയുടേതെന്ന് കരുതുന്ന ഫോൺ സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്. മൂന്ന് മാസത്തെ പരിശ്രമത്തിനൊടുവിലാണ് നാല് പേർക്ക് ആരോഗ്യ കേരളം പദ്ധതിയിൽ ജോലി സംഘടിപ്പിച്ച് നൽകിയതെന്ന് ശബ്ദരേഖയിൽ പറയുന്നു. പിൻവാതിൽ നിയമനം വഴി കയറിപ്പറ്റുക ബുദ്ധിമുട്ടാണ്. കയറിക്കഴിഞ്ഞാൽ സ്ഥാനം ഉറപ്പിക്കാൻ സാധിക്കും. ഉദ്യോഗസ്ഥരാണ് ഇത് ചെയ്തു തരുന്നത്. അവർക്ക് യാതൊരു പ്രശ്‌നവും ഉണ്ടാകാതെ നോക്കേണ്ട ചുമതല തനിക്കാണ്. ജോലി കിട്ടുന്ന കുടുംബങ്ങൾ ജോലി കൊടുത്ത പാർട്ടിക്ക് വേണ്ടിയായിരിക്കും പ്രവർത്തിക്കുകയെന്നും ഫോൺ സംഭാഷണത്തിൽ പറയുന്നു.

Story Highlights – Saritha s nair

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top