കൂടത്തായി കൊലപാതക പരമ്പര; ജോളിയുടെ ജാമ്യം സുപ്രിംകോടതി സ്‌റ്റേ ചെയ്തു

കൂടത്തായി കൊലപാതക പരമ്പര കേസിലെ പ്രതി ജോളിക്ക് ജാമ്യം അനുവദിച്ച ഉത്തരവിന് സ്‌റ്റേ. സുപ്രിംകോടതിയുടേതാണ് നടപടി. ജസ്റ്റിസുമാരായ മോഹന ശാന്തന ഗൗഡർ, വിനീത് ശരൺ എന്നിവർ അടങ്ങിയ ബെഞ്ചാണ് ജാമ്യം സ്‌റ്റേ ചെയ്തത്.

കൂടത്തായി കൊലപാതക പരമ്പരയിലെ അന്നമ്മയെ കൊലപ്പെടുത്തിയ കേസിലാണ് ഹൈക്കോടതി ജോളിക്ക് ജാമ്യം നൽകിയത്. ഇതിനെതിരെ സംസ്ഥാന സർക്കാർ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. സർക്കാരിന്റെ ഹർജി സുപ്രിംകോടതി ഫയലിൽ സ്വീകരിച്ചു. പ്രതിയെ വിട്ടയച്ചിട്ടുണ്ടെങ്കിൽ ഉടൻ കസ്റ്റഡിയിൽ എടുക്കണമെന്നും സുപ്രിംകോടതി നിർദേശിച്ചു.

Story Highlights – Jolly joseph, Koodathayi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top