നടൻ രാജീവ് കപൂർ അന്തരിച്ചു

Actor Rajiv Kapoor Dies

ബോളിവുഡ് നടൻ രാജീവ് കപൂർ അന്തരിച്ചു. 58 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. പ്രശസ്ത നടൻ ഋഷി കപൂറിന്റെയും രൺധീർ കപൂറിന്റെയും സഹോദരനാണ്. സഹോദരഭാര്യ നീതു കപൂറാണ് വിവരം അറിയിച്ചത്.

നടൻ എന്നതിനൊപ്പം സംവിധായകൻ, നിർമ്മാതാവ്, എഡിറ്റർ എന്ന നിലയിലും രാജീവ് കപൂർ തൻ്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

രാം തേരി ഗംഗാ മെയ്‌ലി എന്ന ചിത്രത്തിലെ അദ്ദേഹത്തിൻ്റെ അഭിനയം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു, മേരാ സാഥി, ഹം തു ചലേ പർദേസ്, ആസ്മാൻ തുടങ്ങിയവയും രാജീവ് കപൂർ അഭിനയിച്ച സിനിമകളാണ്.

Story Highlights – Actor Rajiv Kapoor Dies At 58

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top