തിരുവനന്തപുരത്ത് സിപിഐഎം പ്രവര്‍ത്തകന്റെ വീടിന് നേരെ ആക്രമണം

തിരുവനന്തപുരം പള്ളിപ്പുറത്ത് സിപിഐഎം പ്രവര്‍ത്തകന്റെ വീടിന് നേരെ ആക്രമണം. മുന്‍ പള്ളിച്ച വീട് വാര്‍ഡംഗം ശിവപ്രസാദിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. ബിജെപി പ്രവര്‍ത്തകനായിരുന്ന ശിവപ്രസാദ് കഴിഞ്ഞയാഴ്ചയാണ് സിപിഐഎമ്മിലേക്ക് മാറിയത്.

പുലര്‍ച്ചെ വീടിന് നേരെ നാടന്‍ ബോംബെറിഞ്ഞ ശേഷമായിരുന്നു അജ്ഞത സംഘത്തിന്റെ ആക്രമണം. വീടിന്റെ ജനല്‍ ചില്ലുകളും ഇരുചക്ര വാഹനവും സംഘം തല്ലിത്തകര്‍ത്തു. ബിജെപി പ്രവര്‍ത്തകനായിരുന്ന ശിവപ്രസാദ് തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ ചില അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ് സിപിഐഎമ്മിലേക്ക് മാറിയത്. ഇയാള്‍ക്കൊപ്പം 25ഓളം ആളുകളും പാര്‍ട്ടി മാറിയിരുന്നു. ഈ വൈരാഗ്യമാകാം ആക്രമണത്തിന് പിന്നിലെന്നാണ് ശിവപ്രസാദ് പറയുന്നത്.

Read Also : ശബരിമല വിഷയത്തിൽ സിപിഐഎം നിലപാട് വ്യക്തമാക്കണം: രമേശ് ചെന്നിത്തല

കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ തോല്‍വിക്ക് കാരണക്കാരനെന്ന പേരില്‍ ശിവപ്രസാദിനെ സമൂഹമാധ്യമങ്ങളിലൂടെ ബിജെപി പ്രവര്‍ത്തകര്‍ അധിക്ഷേപിച്ചിരുന്നു. പാര്‍ട്ടി മാറിയതിന് ശേഷവും ഭീഷണികളുണ്ടായിരുന്നതായാണ് ശിവപ്രസാദിന്റെ കുടുംബം വ്യക്തമാക്കുന്നത്. ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്ത് പരിശോധന നടത്തി. സംഭവത്തില്‍ മംഗലപുരം പൊലീസിന്റെ അന്വേഷണവും പുരോഗമിക്കുകയാണ്.

Story Highlights – cpim, bjp

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top