സരിതയുടെ ഫോൺ സംഭാഷണം; കൂടുതൽ ഭാഗങ്ങൾ പുറത്ത്

Saritha's phone conversation out

തൊഴിൽ തട്ടിപ്പ് കേസിലെ പരാതിക്കാരൻ അരുണും പ്രതി സരിതയും തമ്മിൽ നടത്തിയെന്ന് കരുതുന്ന ഫോൺ സംഭാഷണത്തിൻറെ കൂടുതൽ ഭാഗങ്ങൾ പുറത്ത്. പാർട്ടിക്ക് ഫണ്ട് സ്വരൂപിക്കാനാണ് തൊഴിൽതട്ടിപ്പെന്ന് വെളിപ്പെടുത്തുന്ന സരിത എസ് നായരുടെ ശബ്ദരേഖയാണ് പുറത്തായത്. പാർട്ടിക്ക് തന്നോടുള്ള പേടി പരമാവധി മുതലെടുക്കുകയാണെന്നും ശബ്ദരേഖയിലുണ്ട്. അതേ സമയം, ശബ്ദരേഖ
തൻറേതല്ലെന്നും പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയെന്നും സരിത പ്രതികരിച്ചു. എന്നാൽ, സരിതയുടെ സ്വാധീനത്താൽ കേസന്വേഷണം വൈകിപ്പിക്കുന്നുവെന്നാണ് പരാതിക്കാരൻ പറയുന്നത്.

Read Also : തൊഴിൽ തട്ടിപ്പ് കേസ്: സരിത എസ് നായരുടേതെന്ന് കരുതുന്ന ശബ്ദരേഖ പുറത്ത്

തട്ടിപ്പിൽ ഇടനിലക്കാരിയായത് പാർട്ടിക്ക് ഗുണമാകാൻ വേണ്ടിയാണെന്ന് സരിത പറയുന്നുണ്ട്. ഫണ്ട് സ്വരൂപിക്കലാണ് പ്രധാന ലക്ഷ്യം എന്നും സരിത പറയുന്നു.

അതേസമയം, ശബ്ദരേഖ തൻറേതല്ലെന്ന് വിശദീകരിച്ച് സരിത രംഗത്തെത്തി. സോളാർ കേസിൽ സിബിഐ അന്വേഷണമാവശ്യപ്പെട്ടതിന് തനിക്കെതിരെ രാഷ്ട്രീയ ഗൂഢാലോചന നടക്കുന്നുവെന്ന് സരിത പറഞ്ഞു.

ചില മന്ത്രിമാരുടെ പേര് പറഞ്ഞാണ് സരിത തട്ടിപ്പ് നടത്തിയതെന്ന് പരാതിക്കാരനായ അരുൺ പ്രതികരിച്ചു. സരിതക്കെതിരെ കൂടുതൽ തെളിവുകൾ തൻറെ പക്കലുണ്ടെന്നും അരുൺ വിശദീകരിച്ചു.

Story Highlights – Saritha’s phone conversation; More parts out

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top