കെ സുരേന്ദ്രന്‍ നയിക്കുന്ന ‘വിജയ് യാത്ര’ ഈ മാസം 21ന് ആരംഭിക്കും; ഉദ്ഘാടനം യോഗി ആദിത്യനാഥ്

k surendran yogi adithyanath

ബിജെപി പ്രസിഡന്റ് കെ സുരേന്ദ്രന്‍ നയിക്കുന്ന യാത്ര ഈ മാസം 21ന് തുടങ്ങും. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് യാത്ര ഉദ്ഘാടനം ചെയ്യും. വിജയ് യാത്രയെന്നാണ് യാത്രയ്ക്ക് പേര് നല്‍കിയിരിക്കുന്നത്.

സമാപന ദിവസം തിരുവനന്തപുരത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പങ്കെടുക്കും. നൂറോളം ഇടങ്ങളില്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ യാത്രയ്ക്ക് സ്വീകരണം നല്‍കും. കുമ്മനം രാജശേഖരന്‍ അധ്യക്ഷനായ സമിതിയായിരിക്കും പാര്‍ട്ടിക്കായി പ്രകടന പത്രിക തയാറാക്കുക.

Read Also : സ്പീക്കറെ അപമാനിക്കാന്‍ ശ്രമം; കെ സുരേന്ദ്രന്‍റെ നിലപാട് തള്ളി വി മുരളീധരന്‍

നേരത്തെ ഫെബ്രുവരി 20ന് ആണ് യാത്ര ആരംഭിക്കാന്‍ ആലോചിച്ചിരുന്നത്. എന്നാല്‍ യോഗി ആദിത്യനാഥിന്റെ സൗകര്യാര്‍ത്ഥം 21 ലേക്ക് മാറ്റുകയായിരുന്നു.

Story Highlights – yogi adithyanath, k surendran, bjp

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top