സ്പീക്കറെ അപമാനിക്കാന്‍ ശ്രമം; കെ സുരേന്ദ്രന്‍റെ നിലപാട് തള്ളി വി മുരളീധരന്‍

v muraleedharan

സ്വര്‍ണക്കടത്ത് കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ തള്ളി വിരുദ്ധ നിലപാടുമായി കേന്ദ്ര മന്ത്രി വി മുരളീധരന്‍. ബിജെപി നേതാക്കളുടെ പ്രസ്താവനയെപ്പറ്റി അറിയില്ല. നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ അപമാനിക്കാന്‍ ശ്രമമെന്നും സിപിഐഎം റിപ്പോര്‍ട്ട് കെ സുരേന്ദ്രന്‍ ലഭിച്ചത് എങ്ങനെയെന്നും വി മുരളീധരന്‍ ചോദിച്ചു.

കെ സുരേന്ദ്രനെ തള്ളി സിപിഐഎം നേതാവ് എസ് രാമചന്ദ്രന്‍ പിള്ളയും രംഗത്തെത്തി. രഹസ്യമൊഴി എവിടെ നിന്ന് ലഭിച്ചെന്ന് പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പുതിയ കഥ ജനം പുച്ഛിച്ച് തള്ളുമെന്നും രാമചന്ദ്രന്‍ പിള്ള പറഞ്ഞു.

അതേസമയം സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെതിരെ ഗുരുതര ആരോപണവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ രംഗത്തെത്തി. സ്പീക്കര്‍ സ്വര്‍ണക്കടത്ത് സംഘത്തെ നേരിട്ട് സഹായിച്ചു എന്ന് കെ സുരേന്ദ്രന്‍ ആരോപിച്ചു. കൊള്ള സംഘങ്ങളെ സഹായിക്കാന്‍ നേതാക്കള്‍ പദവികള്‍ ദുരുപയോഗം ചെയ്തത് ഞെട്ടിക്കുന്നു, സ്പീക്കറുടെ വിദേശയാത്രകള്‍ പലതും ദുരൂഹമാണെന്നും കെ.സുരേന്ദ്രന്‍ ആരോപിച്ചു.

Story Highlights v muraleedhran, k surendran

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top