ഇടുക്കി സ്‌പൈസസ് പാര്‍ക്കിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം

ഇടുക്കി സ്‌പൈസസ് പാര്‍ക്കിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ ശിലാസ്ഥാപന കര്‍മം നിര്‍വഹിച്ചു. കിന്‍ഫ്രയുടെ നേതൃത്വത്തിലാണ് പന്ത്രണ്ടര കോടിയുടെ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.
14 വര്‍ഷത്തെ കാത്തിരുപ്പിനൊടുവിലാണ് തൊടുപുഴ മുട്ടത്ത് സ്‌പൈസസ് പാര്‍ക്ക് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നത്. 30 ഏക്കര്‍ സ്ഥലത്ത് 20 പ്ലോട്ടുകളായാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. സുഗന്ധ വ്യഞ്ജനങ്ങളുടെ കലവറയായ ഇടുക്കിയില്‍ സ്‌പൈസസ് പാര്‍ക്കിന്റെ വരവ് ഏറെ ഗുണം ചെയ്യും. സുഗന്ധവ്യഞ്ജന മേഖലയിലെ പ്രീ പ്രോസസിംഗ്, മൂല്യവര്‍ധന ഉത്പന്നങ്ങള്‍ എന്നിവ ലക്ഷ്യമിട്ടാണ് സ്‌പൈസസ് പാര്‍ക്കിന്റെ പ്രവര്‍ത്തനം നടക്കുന്നത്.
ക്ലസ്റ്റര്‍ ഡവലപ്‌മെന്റ് പദ്ധതി പ്രകാരം 5.77 കോടി രൂപ കേന്ദ്ര സഹായം ലഭിക്കും. ബാക്കി തുക സംസ്ഥാന സര്‍ക്കാര്‍ നല്‍കും. രണ്ട് വര്‍ഷത്തിനുള്ളില്‍ സ്‌പൈസസ് പാര്‍ക്ക് പൂര്‍ണ സജ്ജമാകുമെന്നു കിന്‍ഫ്ര അധികൃതര്‍ വ്യക്തമാക്കി.
Story Highlights – idukki, spices park
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here