സിപിഐഎം – സിപിഐ സംസ്ഥാന നേതൃയോഗങ്ങള്‍ ഇന്ന്

നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെ സിപിഐഎമ്മിന്റെയും സിപിഐയുടെയും സംസ്ഥാന നേതൃയോഗങ്ങള്‍ ഇന്ന് ചേരും. നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ടു ടേം നിബന്ധനയില്‍ ആര്‍ക്കൊക്കെ ഇളവു നല്‍കണമെന്ന കാര്യത്തില്‍ സിപിഐ തീരുമാനം ഇന്നുണ്ടായേക്കും. ഘടക കക്ഷികളുമായി വച്ച് മാറേണ്ട സീറ്റുകള്‍ സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകളും നടക്കും.

ഇന്ന് സംസ്ഥാന എക്‌സിക്യൂട്ടീവും തുടര്‍ന്നുള്ള മൂന്നു ദിവസങ്ങളില്‍ സംസ്ഥാന കൗണ്‍സിലുമാണ് ചേരുന്നത്. ശബരിമല സ്ത്രീ പ്രവേശനം വീണ്ടും രാഷ്ട്രീയ ചര്‍ച്ചയായിരിക്കെയാണ് സിപിഐഎമ്മിന്റെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം. വിവാദത്തില്‍ സിപിഐഎം നിലപാട് വ്യക്തമാക്കിയെങ്കിലും വി.എസ്. സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലം പിന്‍വലിക്കാന്‍ തയാറാകുമോ എന്ന പ്രതിപക്ഷ ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാന്‍ സിപിഐഎമ്മിന് കഴിഞ്ഞിട്ടില്ല. ഈ വിഷയങ്ങള്‍ സെക്രട്ടേറിയറ്റ് വിശദമായി ചര്‍ച്ച ചെയ്‌തേക്കും.

നിയമസഭാ തെരഞ്ഞെടുപ്പില്‍ നേതൃത്വത്തില്‍ നിന്ന് ആരൊക്കെ മത്സരിക്കണം എന്ന കാര്യത്തിലും ഇളവുകള്‍ ആര്‍ക്കൊക്കെ എന്നതിലും ഇന്ന് ഏകദേശ ധാരണയുണ്ടായേക്കും. തെരഞ്ഞെടുപ്പ് പ്രചാരണ ജാഥയുടെ ഒരുക്കങ്ങളും സെക്രട്ടേറിയറ്റ് വിലയിരുത്തും.

Story Highlights – CPIM – CPI state leadership meetings today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top