വഞ്ചനാ കേസ്: സണ്ണി ലിയോണിനെ വീണ്ടും ചോദ്യം ചെയ്യും

പണം വാങ്ങി വഞ്ചിച്ചുവെന്ന കേസിൽ ബോളിവുഡ് നടി സണ്ണി ലിയോണിനെ വീണ്ടും ചോദ്യം ചെയ്യും. പരാതിക്കാരന്റെ മൊഴിയെടുത്ത ശേഷമായിരിക്കും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുക. കേസിൽ സണ്ണി ലിയോണിനെ ക്രൈംബ്രാഞ്ച് നേരത്തേ ചോദ്യം ചെയ്തിരുന്നു.

അതേസമയം, കേസ് അന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. ബഹ്‌റൈനിലെ ഉദ്ഘാടന പരിപാടിക്ക് പതിനാറ് ലക്ഷം രൂപ നൽകിയെന്ന ആരോപണത്തിലാണ് നടപടി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സജീവിനാണ് പുതിയ ചുമതല.

Read Also : സാമ്പത്തിക തട്ടിപ്പ് കേസ്: നടി സണ്ണി ലിയോണും കൂട്ടുപ്രതികളും നൽകിയ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചിയിൽ വിവിധ ഉദ്ഘാടന പരിപാടികളിൽ പങ്കെടുക്കാമെന്ന് വാഗ്ദാനം ചെയ്ത് 29 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചുവെന്നാണ് കേസ്. പെരുമ്പാവൂർ സ്വദേശിയാണ് പരാതിക്കാരൻ. ബഹ്‌റൈനിലെ പരിപാടിയിൽ പങ്കെടുക്കാമെന്ന് പറഞ്ഞ് പതിനാറ് ലക്ഷം വാങ്ങി വഞ്ചിച്ചുവെന്ന ആരോപണവും പരാതിക്കാരൻ പിന്നീട് ഉന്നയിച്ചു. കേസിൽ സണ്ണി ലിയോണും ഭർത്താവ് ഡാനിയൽ വെബറും അടക്കം മൂന്ന് പേർ സമർപ്പിച്ച മുൻകൂർ ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തനിക്കെതിരെയുള്ളത് തെറ്റായ ആരോപണങ്ങൾ മാത്രമാണെന്നും, അറസ്റ്റ് ചെയ്യുമെന്ന് ഭയപ്പെടുന്നതായും ചൂണ്ടിക്കാട്ടിയാണ് സണ്ണി ലിയോൺ മുൻകൂർ ജാമ്യ ഹർജി നൽകിയത്.

Story Highlights – Sunny leone

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top