ചോദ്യപേപ്പര്‍ വിവാദം: കെല്‍ട്രോണ്‍ എംഡിയെ മാറ്റി

കെല്‍ട്രോണ്‍ എംഡി സ്ഥാനത്തുനിന്ന് ടി.ആര്‍.ഹേമലതയെ മാറ്റി. അക്ഷയ കേന്ദ്രങ്ങളുടെ പുതിയ ഫ്രാഞ്ചൈസിക്കുള്ള ഓണ്‍ലൈന്‍ പരീക്ഷാ ചോദ്യപേപ്പറില്‍ മതവിശ്വാസത്തെ വൃണപ്പെടുത്തുന്ന ചോദ്യം ഉള്‍പ്പെടുത്തിയത് വിവാദമായിരുന്നു.

കൊല്ലം ജില്ലയിലെ ഫ്രാഞ്ചൈസികള്‍ക്ക് അപേക്ഷ ക്ഷണിച്ചു നടത്തിയ പരീക്ഷയിലെ ചോദ്യമാണ് വിവാദങ്ങള്‍ക്ക് കാരണമായത്. കെല്‍ട്രോണ്‍ വിഷയത്തില്‍ മാപ്പ് പറഞ്ഞിരുന്നു. നിലവില്‍ ചെയര്‍മാന് എംഡിയുടെ കൂടി ചുമതല നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്.

Story Highlights – Question paper controversy – Keltron – MD

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top