Advertisement

കേന്ദ്രസർക്കാരിന് വഴങ്ങി ട്വിറ്റർ; ഐ.ടി മന്ത്രാലയം നിർദേശിച്ച അക്കൗണ്ടുകൾ അസാധുവാക്കി തുടങ്ങി

February 10, 2021
Google News 1 minute Read

ക്രിമിനൽ നടപടികളിൽ നിന്ന് രക്ഷപ്പെടാൻ കേന്ദ്ര-സർക്കാരിന് വഴങ്ങി ട്വിറ്റർ. ഐ.ടി മന്ത്രാലയം നിർദേശിച്ച അക്കൗണ്ടുകൾ ട്വിറ്റർ അസാധുവാക്കി തുടങ്ങി. ഐ.ടി മന്ത്രാലയം നിർദേശിച്ച 257 ൽ 126 എണ്ണം ഇതുവരെ അസാധുവാക്കി.

ട്വിറ്റർ മാധ്യമമാക്കി കേന്ദ്രസർക്കാർ വിരുദ്ധ സന്ദേശങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ ഐ.ടി മന്ത്രാലയം നിലപാട് കടുപ്പിച്ചിരുന്നു. മോദിസർക്കാർ കർഷകരുടെ കൂട്ടക്കൊല ലക്ഷ്യമിടുന്നു എന്ന അർത്ഥം വരുന്ന മോദി പ്ലാനിംഗ് ഫാർമേഴ്‌സ് ജെനോസൈഡ് എന്ന ഹാഷ് ടാഗിൽ ട്വീറ്റ് ചെയ്ത അക്കൗണ്ടുകൾക്കെതിരെയാണ് നടപടി. ഐ.ടി മന്ത്രാലയം ചൂണ്ടിക്കാട്ടിയ 257 അക്കൗണ്ടുകളിൽ 126 എണ്ണം ഇതിനകം ട്വിറ്റർ പൂട്ടി. ഐ ടി നിയമത്തിലെ 69എ(3) വകുപ്പ് പ്രകരം ഉന്നത ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കുമെന്ന് കേന്ദ്രസർക്കാർ ട്വിറ്ററിന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ട്വിറ്റർ വഴങ്ങിയത്. മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെ 7 വർഷ തടവ് അടക്കം ലഭിക്കുന്ന വകുപ്പുകൾ ചുമത്തി നടപടി സ്വീകരിക്കുന്നതിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമമാണ് ട്വിറ്റർ നടപടിയിലൂടെ ലക്ഷ്യമിടുന്നത്. പാക്ക് പിന്തുണയോടെ ഖാലിസ്ഥാൻ അനുകൂല സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നു എന്ന ആക്ഷേപം നേരിടുന്ന അക്കൗണ്ടുകളും ട്വിറ്റർ പൂട്ടി തുടങ്ങി. ഇക്കാര്യത്തിലും 69എ(3) വകുപ്പ് പ്രകരം ഉന്നത ഉദ്യോഗസ്ഥർക്ക് എതിരെ ക്രിമിനൽ നടപടി സ്വീകരിക്കുമെന്ന നോട്ടിസ് ഐ.ടി മന്ത്രാലയം നൽകിയിരുന്നു. ഇത്തരത്തിലുള്ള 1178 ട്വിറ്റർ അക്കൗണ്ടുകളിൽ 583 എണ്ണത്തിനെങ്കിലും ഇതുവരെ താഴ് വീണു. വരുന്ന മണിക്കൂറുകളിൽ കൂടുതൽ അക്കൗണ്ടുകൾ അസാധുവാക്കപ്പെടുമെന്നും കേന്ദ്രസർക്കാരുമായി ഏറ്റുമുട്ടൽ വേണ്ട എന്നും ട്വിറ്റർ തീരുമാനിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

Story Highlights – Twitter

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here