പീരുമേട്ടില്‍ വര്‍ഷങ്ങളായി അടഞ്ഞുകിടക്കുന്നത് പത്തോളം തേയില തോട്ടങ്ങള്‍

tea estate

ഇടുക്കിയില്‍ പീരുമേട്ടിലെ പൂട്ടിയ തോട്ടങ്ങള്‍ക്ക് ഇനിയും ശാപമോക്ഷമില്ല. ഏകദേശം പത്തോളം തോട്ടങ്ങളാണ് വര്‍ഷങ്ങളായി അടഞ്ഞു കിടക്കുന്നത്. പുതിയ തോട്ടം നയം അടഞ്ഞു കിടക്കുന്ന തോട്ടങ്ങള്‍ക്ക് പുത്തന്‍ ഉണര്‍വേകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ.

തോട്ടം തൊഴിലാളികളുടെ പറുദീസയായിരുന്നു ഒരുകാലത്ത് പീരുമേട്. ടീ ഫാക്ടറികളാല്‍ സമ്പന്നമായ മേഖല ഇന്ന് കടുത്ത പ്രതിസന്ധിയിലാണ്.

Read Also : പീരുമേട്ടില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടല്‍; മലയോര മേഖലയില്‍ രാത്രികാല ഗതാഗതം നിരോധിച്ചു

വര്‍ഷങ്ങളായി പൂട്ടിക്കിടക്കുന്ന തോട്ടങ്ങള്‍ തുറക്കാനുള്ള നടപടികള്‍ പ്രഖ്യാപനങ്ങളില്‍ ഒതുങ്ങി. തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ കിട്ടാക്കനിയായി മാറി. പീരുമേട് ടീ ഫാക്ടറി കേന്ദ്രീകരിച്ചു മാത്രം രണ്ടായിരത്തോളം തൊഴിലാളികള്‍ ജീവിച്ചിരുന്നു.

നിലവില്‍ പ്രവര്‍ത്തിക്കുന്ന തോട്ടങ്ങളും പ്രതിസന്ധിയിലാണ്. പുതിയ തോട്ടം നയം പീരുമേട് ഉള്‍പ്പടെയുള്ള മേഖലകളിലെ തൊഴിലാളികള്‍ക്ക് ഗുണം ചെയ്യുമെന്നാണ് സര്‍ക്കാര്‍ വാദം. ഇത്തവണ പീരുമേടിലെ പ്രധാന തെരെഞ്ഞെടുപ്പ് ചര്‍ച്ച വിഷയങ്ങളില്‍ ഒന്ന് പൂട്ടിക്കിടക്കുന്ന തോട്ടങ്ങളാണ്.

Story Highlights – idukki, tea estate

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top