തെറ്റായ സത്യവാങ്മൂലം നൽകിയെന്ന പരാതി; മാണി. സി. കാപ്പന് ഹൈക്കോടതിയുടെ നോട്ടിസ്

തെരഞ്ഞെടുപ്പ് കമ്മിഷന് മുൻപാകെ തെറ്റായ സത്യവാങ്മൂലം നല്‍കിയെന്ന പരാതിയില്‍ മാണി. സി. കാപ്പന് ഹൈക്കോടതിയുടെ നോട്ടിസ്. ആദായനികുതി വിവരങ്ങള്‍ മറച്ചുവച്ചുവെന്നാണ് കാപ്പനെതിരായ ആരോപണം.

മുംബൈ വ്യവസായി ദിനേശ് മേനോൻ ആണ് ഹര്‍ജിക്കാരന്‍. നേരത്തെ പാലാ മജിസ്ട്രേറ്റ് കോടതി സമാനമായ ആവശ്യം തള്ളിയിരുന്നു. തുടര്‍ന്നാണ് ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്.

നേരത്തെ കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഓഹരി നൽകാമെന്ന് പറഞ്ഞ് മുന്നേകാൽ കോടി തട്ടിയെന്ന കേസില്‍ എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കാപ്പനെതിരെ കേസെടുത്തിരുന്നു.

Story Highlights – Mani C Kappan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top