Advertisement

വ്യാപകമായി ചാനലുകൾക്ക് പൂട്ട്; പൈറസിക്കെതിരെ നിലപാട് കടുപ്പിച്ച് ടെലഗ്രാം

February 11, 2021
Google News 1 minute Read
Telegram removing channels piracy

പൈറസിക്കെതിരെ നിലപാട് കടുപ്പിച്ച് ടെലഗ്രാം. പൈറേറ്റഡ് സിനിമകളും വെബ് സീരീസുകളും മറ്റും പോസ്റ്റ് ചെയ്തിരുന്ന നിരവധി ചാനലുകളാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ടെലഗ്രാം നീക്കം ചെയ്തത്. ഒട്ടേറെ ഉപഭോക്താക്കളാണ് ചാനൽ നീക്കം ചെയ്യുന്നതിനെപ്പറ്റി സമൂഹമാധ്യങ്ങളിലൂടെ അറിയിച്ചത്.

ഇൻസ്റ്റൻ്റ് മെസേജിംഗ് ആപ്പ് എന്നതിനുപരി ഒരു സിനിമാ ലൈബ്രറി എന്ന നിലയിലാണ് ടെലഗ്രാം ഉപയോഗിക്കപ്പെട്ടിരുന്നത്. 2 ജിബി വരെ സൈസിലുള്ള ഫയലുകൾ പങ്കുവെക്കാൻ കഴിയും എന്നതാണ് ടെലഗ്രാമിനെ ജനകീയമാക്കിയത്. സിനിമാ പ്രേമികൾക്കിടയിൽ ഏറെ പ്രീതി നേടിയ ടെലഗ്രാമിൽ സിനിമകളും മറ്റ് ചലച്ചിത്ര രൂപങ്ങളും പങ്കുവെക്കാൻ നിരവധി ചാനലുകളും ഗ്രൂപ്പുകളും ഉണ്ട്. ഇത്തരം ചാനലുകളാണ് ഇപ്പോൾ പൂട്ടുന്നത്. ഇടക്കിടെ അശ്ലീല, പൈറേറ്റഡ് വിഡിയോ ചാനലുകൾ പൂട്ടാറുണ്ടെങ്കിലും ഇത്രയധികം ചാനലുകൾ ഒരുമിച്ച് നീക്കം ചെയ്യുന്നത് ഇത് ആദ്യമായാണ്. ഇത്തരം കണ്ടൻ്റുകൾ പങ്കുവക്കുന്ന ഗ്രൂപ്പുകൾക്ക് പ്രശ്നമില്ല.

ഒടിടിയിലും തീയറ്ററിലും റിലീസാവുന്ന സിനിമ അടക്കമുള്ള വിഡിയോ കണ്ടൻ്റുകൾ ടെലഗ്രാമിലൂടെ വേഗത്തിൽ പ്രചരിക്കുന്നത് ഏറെക്കാലമായുള്ള പരാതിയാണ്. പൈറേറ്റഡ് കണ്ടൻ്റുകൾ ഏറ്റവുമധിക പ്രചരിക്കുന്നത് ടെലഗ്രാമിലൂടെയാണ്. ഇത് അവസാനിപ്പിക്കണമെന്ന് പലപ്പോഴായി സിനിമാ പ്രവർത്തകർ ആവശ്യപ്പെട്ടിരുന്നു. പലതവണ ചാനലുകൾ നീക്കം ചെയ്തിട്ടുണ്ടെങ്കിലും വീണ്ടും പല പേരുകളിൽ അവ ടെലഗ്രാമിൽ തിരികെ എത്താറുണ്ട്.

Story Highlights – Telegram removing channels toughens stance on piracy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here