രണ്ട് പേരാണ് ഇപ്പോൾ രാജ്യം ഭരിക്കുന്നത്; മോദിക്കും അമിത് ഷായ്ക്കുമെതിരെ ആഞ്ഞടിച്ച് മമത ബാനർജി

Mamata Banerjee Modi Shah

പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമെതിരെ രൂക്ഷ വിമർശനവുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. രണ്ട് പേർ ചേർന്നാണ് ഇപ്പോൾ രാജ്യം ഭരിക്കുന്നതെന്ന് മമത കുറ്റപ്പെടുത്തി. നിരവധി സർക്കാരുകളെ കണ്ടിട്ടുണ്ട്. പക്ഷേ, ഇങ്ങനെ ഒരു സർക്കാരിനെ കണ്ടിട്ടില്ല. എൻ്റെ പോരാട്ടം ബിജെപിക്കെതിരെയാണ്, വെറുക്കപ്പെട്ട രാഷ്ട്രീയ പാർട്ടിക്കെതിരെയാണ്. തങ്ങൾ പറയുന്നത് മാത്രം ചെയ്താൽ മതിയെന്നാണ് അവർ എല്ലാവരോടും പറയുന്നത് എന്നും മമത പറഞ്ഞു.

Read Also : ഇത്രയും ക്രൂരത നിറഞ്ഞ ഒരു സർക്കാരിനെ മുൻപ് കണ്ടിട്ടില്ല; മമത ബാനർജി

ഇത്രയും ക്രൂരത നിറഞ്ഞ ഒരു സർക്കാരിനെ താൻ മുൻപ് കണ്ടിട്ടില്ല എന്ന് കഴിഞ്ഞ ദിവസം മമത പറഞ്ഞിരുന്നു. അംഫാൻ ചുഴലിക്കാറ്റിൽ കേന്ദ്രം നൽകിയ തുക വളരെ കുറവാണെന്ന് ചൂണ്ടിക്കാട്ടിയാണ് മമത കേന്ദ്രത്തെ വിമർശിച്ചത്. കൊവിഡും ചുഴലിക്കാറ്റും കാരണം 2542 കോടി രൂപയ്ക്കു മുകളിൽ തുക ചെലവഴിക്കേണ്ടി വന്നു എന്നും മമത ബാനർജി പറഞ്ഞു.

Story Highlights – Two men are running the country Mamata Banerjee hits out at Modi, Shah

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top