സെമി ഉറപ്പിച്ച് എടികെ മോഹൻബഗാൻ; പ്ലേഓഫിലെത്തുന്ന രണ്ടാമത്തെ ടീം

ഐഎസ്എൽ സീസണിൽ സെമി ഉറപ്പിച്ച് എടികെ മോഹൻബഗാൻ. ഈസ്റ്റ് ബംഗാൾ- ഹൈദരാബാദ് എഫ്സി മത്സരം സമനില ആയതോടെയാണ് എടികെ പ്ലേഓഫ് ഉറപ്പിച്ചത്. മുംബൈ സിറ്റി എഫ്സിക്ക് ശേഷം പ്ലേ ഓഫ് ഉറപ്പിക്കുന്ന രണ്ടാമത്തെ ടീമാണ് എടികെ. 16 മത്സരങ്ങൾ കളിച്ച എടികെയ്ക്ക് 33 പോയിൻ്റുണ്ട്. അത്ര തന്നെ മത്സരങ്ങളിൽ നിന്നായി 34 പോയിൻ്റാണ് മുംബൈ സിറ്റിക്ക് ഉള്ളത്. മുബൈ സിറ്റി 10 മത്സരങ്ങളിൽ വിജയിച്ചപ്പോൾ 4 എണ്ണത്തിൽ സമനില പാലിച്ചു. രണ്ട് മത്സരമാണ് അവർ പരാജയപ്പെട്ടത്. എടികെയും 10 കളി ജയിച്ചു. മൂന്ന് വീതം കളികളിൽ അവർ സമനിലയാവുകയും പരാജയപ്പെടുകയും ചെയ്തു.
രണ്ട് ടീമുകൾ പ്ലേ ഓഫ് ഉറപ്പിച്ചപ്പോൾ ഒഡീഷ പുറത്തായി. 16 മത്സരങ്ങളിൽ നിന്ന് 9 പോയിൻ്റുമായി അവസാന സ്ഥാനത്താണ് ഒഡീഷ. ഒപ്പം, 9, 10 സ്ഥാനങ്ങളിലുള്ള ഈസ്റ്റ് ബംഗാൾ, കേരള ബ്ലാസ്റ്റേഴ്സ് ടീമുകളും ഏറെക്കുറെ പ്ലേഓഫ് റേസിൽ നിന്ന് പുറത്തായി. 17 മത്സരങ്ങളിൽ നിന്ന് യഥാക്രമം 17, 16 പോയിൻ്റുകളാണ് ഇരു ടീമുകളും ഉള്ളത്.
നിലവിൽ ഹൈദരാബാദ് എഫ്സി, എഫ്സി ഗോവ എന്നീ ടീമുകളാണ് പട്ടികയിൽ യഥാക്രമം 3, 4 സ്ഥാനങ്ങളിൽ ഉള്ളത്. 17 മത്സരങ്ങളിൽ അഞ്ച് ജയവും 9 സമനിലയും 3 തോൽവിയും സഹിതം 24 പോയിൻ്റാണ് ഹൈദരാബാദിനുള്ളത്. ഗോവ ഒരു മത്സരം കുറച്ചാണ് കളിച്ചിട്ടുള്ളത്. അഞ്ച് ജയം, 8 സമനില, 3 തോൽവി എന്നിങ്ങനെ 23 പോയിൻ്റാണ് അവരുടെ സമ്പാദ്യം.
Story Highlights – atk mohun bagan in playoffs isl
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here