തൃണമൂൽ കോൺഗ്രസ് എംപി ദിനേശ് ത്രിവേദി രാജിവച്ചു

ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം അവസാനക്കുന്ന ദിനമായ ഇന്ന് രാജ്യസഭയിൽ അരങ്ങേറിയത് നാടകീയ രംഗങ്ങളാണ്. ബജറ്റിനെ എതിർത്ത് ചർച്ചയിൽ പൻകെടുക്കാൻ നിയോഗിക്കപ്പെട്ട ത്യണമൂൽ കോൺഗ്രസ് അംഗം സഭയിൽ കേന്ദ്രസർക്കാർ നടപടികളെ പിന്തുണയ്ക്കുകയും രാജി പ്രഖ്യാപിക്കുകയും ചെയ്തു. കേന്ദ്രസർക്കാരിന്റെ ഗുണങ്ങൾ എണ്ണിപ്പറഞ്ഞ അദ്ദേഹം പശ്ചിമ ബംഗാളിനെ മമത സർക്കാർ ദരിദ്രമാക്കിയെന്ന് കുറ്റപ്പെടുത്തി.
മൂന്ന് ദിവസമായ നടന്ന ബജറ്റ് ചർച്ച ഉപസംഹരിച്ച് ഇന്ന് ധനമന്ത്രി സഭയിൽ വിമർശനങ്ങൾക്ക് മറുപടി പറഞ്ഞു. ബജറ്റ് നിർദേശങ്ങൾക്കെതിരെയുള്ള പ്രതിപക്ഷത്തിന്റെ നിലപാടുകൾ മുൻ വിധിയോടെ ഉള്ളതും രാജ്യത്തിന്റെ വികസനത്തെ തടസപ്പെടുത്തുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായുള്ളതുമാണെന്ന് ധനമന്ത്രി മറുപടി നൽകി. എല്ലാ യാഥാർത്ഥ്യങ്ങളും ചേരുവകളാക്കിയ ബജറ്റ് രാജ്യത്തെ വികസനത്തിലേയ്ക്ക് നയിക്കും. കൊവിഡ് കാലത്ത് ഇതിലധികം ആനുകൂല്യങ്ങൾ പ്രഖ്യാപിക്കാൻ ഇപ്പോഴത്തെ സാഹചര്യത്തിൽ സാധിക്കില്ലെന്നും നിർമലാ സീതാരാമൻ പറഞ്ഞു. .
ഇന്നത്തോടെ ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ഘട്ടം പൂർത്തിയായി. മാർച്ച് 8 നാണ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം തുടങ്ങുക.
Story Highlights – Trinamool Congress MP Dinesh Trivedi resigns
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here